വൈശാലി: കേരളത്തിൽ അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുകയാണ്. ഇതിനിടെ ബീഹാറിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ശക്തമായ മഴയെ തുടർന്നുണ്ടായ ഒഴുക്കിൽ ഒരു ആനയും പാപ്പാനും അകപ്പെട്ടതാണ് വീഡിയോ.
ബീഹാറിലെ വൈശാലി ജില്ലയില്‍ നിന്നുള്ള ദൃശ്യമാണ് ട്വിറ്ററിലൂടെ പുറത്ത് വന്നത്. അനിയന്ത്രിതമായി ജലനിരപ്പ് ഉയര്‍ന്ന ഗംഗാനദിയുടെ ഒഴുക്കില്‍ പെട്ട ആനയും പാപ്പാനുമാണ് വീഡിയോയിലുള്ളത്.
ശക്തമായ ഒഴുക്കില്‍ മുങ്ങിയും പൊങ്ങിയുമാണ് ഇരുവരെയും കാണാനാകുന്നത്. ഇടയ്ക്ക് ആന മുഴുവനായി മുങ്ങിപ്പോകുന്നുണ്ട്. ഒഴുക്കിന്‍റെ ശക്തിയില്‍ നീന്താൻ പോലുമാകാതെ ആന ബുദ്ധിമുട്ടുമ്പോള്‍ അതിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി ധൈര്യം പകരുന്നത് പാപ്പാൻ ആണ്. എന്തായാലും സാഹസികമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇവര്‍ നീന്തി കരയ്ക്കെത്തുന്നത് വീഡിയോയിൽ കാണാം.
പുഴയുടെ കരയില്‍ ഇവരെയും നോക്കി ജനക്കൂട്ടവും ഉണ്ട്. ഇവരിലാരോ പകര്‍ത്തിയ ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ശക്തമായ ഒഴുക്കിനെ വകവയ്ക്കാതെ ധൈര്യപൂര്‍വ്വം ജീവിതത്തിലേക്ക് നീന്തിക്കയറിയ ആനയ്ക്കും പാപ്പാനും അഭിനന്ദനങ്ങളുടെ പ്രവാഹമാണ് ലഭിച്ചിരിക്കുന്നത്.
An Elephant and Mahaut braved the swollen river Ganga for 3 kilometers to save their lives in Raghopur of Vaishali district.
उफनते पानी से हाथी और महावत की जंग, तस्वीरें बिहार के राघोपुर की हैं. #Bihar #flood #vaishali #elephant #ganga #Rescue pic.twitter.com/dLsIuipcOz
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ഇടുക്കിയിൽ കലിതുള്ളി പെരുമഴ
ഇടുക്കി: ഇടവിട്ടുള്ള അതിശക്തമായ മഴയിൽ വിറങ്ങലിച്ച് ഇടുക്കി. ഇന്നലെ അർധരാത്രി മുതലാണ് ഇടുക്കിയിൽ അതിശക്തമായ മഴ അനുഭവപ്പെട്ടു തുടുങ്ങിയത്. ഇടവിട്ട സമയങ്ങളിലാണ് മഴ ശക്തി പ്രാപിക്കുന്നത്. ഹൈറേഞ്ചിലെ മിക്കയിടങ്ങളിലും മഴ രൗദ്രഭാവം കൈക്കൊണ്ടു. മഴയ്ക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടുന്നതിനാൽ ഹൈറേഞ്ച് മേഖല ഭീതിയിലാണ്. പലയിടത്തും ശക്തമായ മഴയിൽ ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. മരം ഒടിഞ്ഞു വീണും പലയിടത്തും അപകടങ്ങൾ ഉണ്ടായതായി സൂചനകളുണ്ട്.
ഒറ്റപ്പെട്ട പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിക്കിടക്കുകയാണ്. ഇന്നലെ പകൽ ശക്തി കുറഞ്ഞ മഴ ഇന്നലെ വൈകിട്ടോടെ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു. അർധരാത്രിയോടെ മഴ അതിശക്തമായി മാറി. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ള കുടുംബങ്ങൾ ഭീതിയോടെയാണ് വീടുകളിൽ കഴിയുന്നത്. കനത്ത മഴയിൽ പെരിയാർ അടക്കമുള്ള നദികളിൽ വെള്ളം പൊങ്ങി. പെരിയാർ ഒരാഴ്ച്ചയോളമായി കരകവിഞ്ഞൊഴുകുകയാണ്. ഏലപ്പാറ തോടും കട്ടപ്പന തോടും അടക്കം നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.
Post A Comment: