മലപ്പുറം: പബ്ജി കളിച്ചു പരിചയപ്പെട്ട യുവാവിനൊപ്പം നാടുവിട്ട മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ കണ്ടെത്തി. പത്ത് മാസത്തെ അന്വേഷണത്തിനു ശേഷമാണ് യുവതിയെ കണ്ടെത്തിയത്. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസെടുത്തു. തമിഴ്‌നാട് സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി നാടു വിട്ടത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് യുവതിയെ കാണാനില്ലെന്ന പരാതി ബന്ധുക്കൾ മലപ്പുറം താനൂർ പൊലീസിൽ നൽകിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ യുവതി തമിഴ്‌നാട്ടിലേക്ക് കടന്നെന്നു പൊലീസ് കണ്ടെത്തി. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആക്കിയത് അന്വേഷണം വഴിമുട്ടിച്ചു. യുവതിയുടെ തമിഴ്നാട് സ്വദേശിയായ സുഹൃത്തിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇരുവരും ആണ്ടിപ്പട്ടി എന്ന സ്ഥലത്ത് ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു.
യുവതി പബ്‌ജി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പബ്‌ജി വഴിയാണ് തമിഴ്‌നാട് സ്വദേശിയായ യുവാവുമായി അടുക്കുന്നത്. നേരത്തെയും ഒരുതവണ സമാന രീതിയിൽ ഒളിച്ചോടിപ്പോയ യുവതിയെ പൊലീസ് തിരിച്ചെത്തിക്കുകയായിരുന്നു. പത്തു മാസം മുമ്പാണ് വീണ്ടും കുട്ടികളെ ഉപേക്ഷിച്ച് ഇവര്‍ കടന്നത്.
പിഞ്ചു കുട്ടികളുടെ സംരക്ഷണ ചുമതല നിർവഹിക്കാതെ ഉപേക്ഷിച്ച് പോയതിന് 28 വയസുകാരിയായ യുവതിക്കെതിരെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസ് എടുത്തു. താനൂരിൽ തിരിച്ചെത്തിച്ച യുവതിയെ മജിസ്‌ട്രെറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
ഇടുക്കിയിൽ കലിതുള്ളി പെരുമഴ
ഇടുക്കി: ഇടവിട്ടുള്ള അതിശക്തമായ മഴയിൽ വിറങ്ങലിച്ച് ഇടുക്കി. ഇന്നലെ അർധരാത്രി മുതലാണ് ഇടുക്കിയിൽ അതിശക്തമായ മഴ അനുഭവപ്പെട്ടു തുടുങ്ങിയത്. ഇടവിട്ട സമയങ്ങളിലാണ് മഴ ശക്തി പ്രാപിക്കുന്നത്. ഹൈറേഞ്ചിലെ മിക്കയിടങ്ങളിലും മഴ രൗദ്രഭാവം കൈക്കൊണ്ടു. മഴയ്ക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടുന്നതിനാൽ ഹൈറേഞ്ച് മേഖല ഭീതിയിലാണ്. പലയിടത്തും ശക്തമായ മഴയിൽ ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. മരം ഒടിഞ്ഞു വീണും പലയിടത്തും അപകടങ്ങൾ ഉണ്ടായതായി സൂചനകളുണ്ട്.
ഒറ്റപ്പെട്ട പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിക്കിടക്കുകയാണ്. ഇന്നലെ പകൽ ശക്തി കുറഞ്ഞ മഴ ഇന്നലെ വൈകിട്ടോടെ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു. അർധരാത്രിയോടെ മഴ അതിശക്തമായി മാറി. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ള കുടുംബങ്ങൾ ഭീതിയോടെയാണ് വീടുകളിൽ കഴിയുന്നത്. കനത്ത മഴയിൽ പെരിയാർ അടക്കമുള്ള നദികളിൽ വെള്ളം പൊങ്ങി. പെരിയാർ ഒരാഴ്ച്ചയോളമായി കരകവിഞ്ഞൊഴുകുകയാണ്. ഏലപ്പാറ തോടും കട്ടപ്പന തോടും അടക്കം നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.
Post A Comment: