ഇടുക്കി: കനത്ത മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിക്ക് തൊട്ടരികെ. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് അണക്കെട്ടിലെ ജലനിരപ്പ് 135.90 അടിയിലെത്തി. ജലനിരപ്പ് 136.30 അടിയിലെത്തിയാൽ സ്‌പിൽവെ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്‌നാട് നേരത്തെ അറിയിച്ചിട്ടുണ്ട്.
ജലനിരപ്പ് 135.40 അടിയിലെത്തിയതിനു പിന്നാലെ തന്നെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ശനിയാഴ്ച്ചയോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് 135.40 അടി പിന്നിട്ടത്. അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശങ്ങളിൽ തിങ്കളാഴ്ച്ചയും ശക്തമായ മഴ തുടരുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തമായി തന്നെ തുടരുന്നുണ്ട്.
നിലവിലെ സ്ഥിതിയിൽ മഴ തുടർന്നാൽ അണക്കെട്ടിലെ ജലനിരപ്പ് തിങ്കളാഴ്ച്ച രാത്രിയോടെ 136 അടി പിന്നിടുമെന്ന് കരുതുന്നു. വൈകിട്ടോടെ മഴയുടെ ശക്തി കുറഞ്ഞാൽ ജലനിരപ്പ് കുറയാനും സാധ്യതയുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
ബിലിവേഴ്‌സ് ചർച്ച് ആസ്ഥാനത്ത് ഇ.ഡി. റെയിഡ്
പത്തനംതിട്ട: സ്വർണക്കടത്ത് കേസിൽ ഷാജ് കിരണിന്‍റെ വെളിപ്പെടുത്തലിനു പിന്നാലെ ബിലിവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്‍റെ തിരുവല്ലയിലെ ആസ്ഥാനത്ത് ഇ.ഡിയുടെ പരിശോധന. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും ബിലിവേഴ്‌സ് ചർച്ച് വഴി അമേരിക്കയിലേക്ക് പണം എത്തിച്ചെന്ന ആരോപണത്തെ തുടർന്നാണ് സഭാ ആസ്ഥാനത്ത് പരിശോധന നടത്താൻ ഇ.ഡി. എത്തിയത്.
സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്‍റെ ശബ്ദരേഖയിലാണ് ഗുരുതര ആരോപണം. സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ഉയർന്ന വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഷാജ് കിരണുമായി മാധ്യമ പ്രവർത്തകൻ എന്നതിലുപരി മറ്റൊരു ബന്ധമില്ലെന്ന് സഭ വക്താവ് സിജോ പന്തപ്പള്ളിയിൽ വ്യക്തമാക്കിയിരുന്നു.
സഭയെ അപകീർത്തിപ്പെടുത്തിയതിന് ഷാജ് കിരണിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിലീവേഴ്സ് ചർച്ച് വ്യക്തമാക്കിയിരുന്നു എഡിജിപി എം ആർ അജിത് കുമാറുമായി നടത്തിയ സംഭാഷണത്തിന്‍റെ വിവരങ്ങളും പുറത്ത് വന്ന സംഭാഷണത്തിലുണ്ട്. താൻ ഫോൺ വഴി എഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ഷാജ് കിരൺ സമ്മതിച്ചിട്ടുണ്ട്. ആരോപണം ഉയര്‍ന്നതിന്
Post A Comment: