തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം. കിളിമാനൂരിൽ 11 കാരനായ വിദ്യാർഥിയാണ് ചെള്ളുപനി ബാധിച്ച് മരിച്ചത്. ഒരാഴ്ച്ച മുമ്പാണ് കുട്ടിയെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർഛിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ചെള്ളുപനിയാണെന്ന സംശയത്തെ തുടർന്ന് സാംപിൾ പരിശോധനയ്ക്കായി അയക്കുകയും ചെയ്‌തു. പരിശോധനാ ഫലത്തിലാണ് ചെള്ളുപനിയാണെന്ന് സ്ഥിരീകരിച്ചത്. ജില്ലയിൽ അടുത്തിടെ രണ്ട് പേർ ചെള്ളുപനിയെ തുടർന്ന് മരിച്ചിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
ബിലിവേഴ്‌സ് ചർച്ച് ആസ്ഥാനത്ത് ഇ.ഡി. റെയിഡ്
പത്തനംതിട്ട: സ്വർണക്കടത്ത് കേസിൽ ഷാജ് കിരണിന്‍റെ വെളിപ്പെടുത്തലിനു പിന്നാലെ ബിലിവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്‍റെ തിരുവല്ലയിലെ ആസ്ഥാനത്ത് ഇ.ഡിയുടെ പരിശോധന. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും ബിലിവേഴ്‌സ് ചർച്ച് വഴി അമേരിക്കയിലേക്ക് പണം എത്തിച്ചെന്ന ആരോപണത്തെ തുടർന്നാണ് സഭാ ആസ്ഥാനത്ത് പരിശോധന നടത്താൻ ഇ.ഡി. എത്തിയത്.
സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്‍റെ ശബ്ദരേഖയിലാണ് ഗുരുതര ആരോപണം. സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ഉയർന്ന വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഷാജ് കിരണുമായി മാധ്യമ പ്രവർത്തകൻ എന്നതിലുപരി മറ്റൊരു ബന്ധമില്ലെന്ന് സഭ വക്താവ് സിജോ പന്തപ്പള്ളിയിൽ വ്യക്തമാക്കിയിരുന്നു.
സഭയെ അപകീർത്തിപ്പെടുത്തിയതിന് ഷാജ് കിരണിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിലീവേഴ്സ് ചർച്ച് വ്യക്തമാക്കിയിരുന്നു എഡിജിപി എം ആർ അജിത് കുമാറുമായി നടത്തിയ സംഭാഷണത്തിന്‍റെ വിവരങ്ങളും പുറത്ത് വന്ന സംഭാഷണത്തിലുണ്ട്. താൻ ഫോൺ വഴി എഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ഷാജ് കിരൺ സമ്മതിച്ചിട്ടുണ്ട്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ വിജിലൻസ് ഡയറക്ടര്‍ എം ആര്‍ അജിത് കുമാറിനെ മാറ്റിയിരുന്നു.
Post A Comment: