മഴക്കാലമായതോടെ നാട്ടിൽ പാമ്പുകളും ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. വീടിനുള്ളിലും വിറകു പുരയിലുമൊക്കെ പാമ്പിന്‍റെ സാനിധ്യം കണ്ടു വരുന്നുണ്ട്. ഇത്തരത്തിൽ ഷൂസിനുള്ളിൽ പതുങ്ങിയിരുന്ന ഒരു ഭീമൻ മൂർഖൻ പാമ്പിന്‍റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഐഎഫ്എസ് ഉദ്യോഗസ്ഥൻ സുശാന്ത് നന്ദയാണ് ദൃശ്യം പങ്കുവച്ചത്. മഴക്കാലത്ത് ഏറെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാമ്പ് പിടുത്തത്തിൽ വൈദഗ്ധ്യം നേടിയ സ്ത്രീ പാമ്പിനെ പിടികൂടുന്ന ദൃശ്യമാണിത്.
ഷൂസിനുള്ളിൽ പതുങ്ങിയിരിക്കുന്ന നിലയിലാണ് മൂർഖനെ കണ്ടത്. യുവതി പിടിക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പ് പത്തിവിരിച്ച് നിൽക്കുന്നതും കൊത്താൻ ആയുന്നതും കാണാം. ട്വിറ്ററിൽ പങ്കുവച്ച ദൃശ്യം നിരവധിയാളുകൾ കണ്ടു കഴിഞ്ഞു.
You will find them at oddest possible places in https://t.co/2dzONDgCTj careful. Take help of trained personnel.
WA fwd. pic.twitter.com/AnV9tCZoKS
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരത്തെ ചൊവ്വാഴ്ച്ച വരെ മഴ തുടരുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും.
Post A Comment: