www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പനയിൽ വയോധികയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം

Share it:



ഇടുക്കി: സുഖമില്ലാതെ കിടന്ന ഭർത്താവിനെ കാണാനെത്തിയ ശേഷം വീടിനുള്ളിൽ ഒളിച്ചിരുന്ന് വയോധികയെ കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ചുമട്ടു തൊഴിലാളി അറസ്റ്റിൽ. കട്ടപ്പന മാർക്കറ്റിലെ ചുമട്ടുതൊഴിലാളി കൊച്ചുകാമാക്ഷി കൊട്ടയ്ക്കാട്ട് പ്രസാദ് (52) ആണ് അറസ്റ്റിലായത്. കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച്ച വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. 65 വയസുള്ള വയോധികയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ശരീരമാസകലം പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

സുഖമില്ലാതെ കിടക്കുന്ന ഭർത്താവും വയോധികയും മാത്രമാണ് വീട്ടിൽ താമസം. വൈകിട്ട് ഭർത്താവിനെ കാണുന്നതിനെന്ന വ്യാജനേയാണ് പ്രസാദ് വീട്ടിലെത്തിയത്. ഈ സമയത്ത് വയോധിക അയൽപക്കത്തെ വീട്ടിൽ പോയിരിക്കുകയായിരുന്നു. 

ഭർത്താവിനോട് യാത്ര പറഞ്ഞ് ഇറങ്ങിയ പ്രസാദ് വീടിനുള്ളിൽ ഒളിച്ചിരുന്നു. ഈ വിവരം അറിയാതെ മടങ്ങിയെത്തിയ വയോധിക വാതിൽ അടച്ച ശേഷം വസ്ത്രം കഴുകാനായി ശുചിമുറിയിലേക്ക് കയറി. ഈ സമയത്ത് ഒളിച്ചിരുന്ന പ്രതി വയോധികയെ കടന്നു പിടിക്കുകയായിരുന്നു. 

കുതറി ഓടാൻ ശ്രമിച്ച ഇവരെ പ്രതി ബലമായി പിടിച്ചു. മൽപിടുത്തത്തിനിടെ വയോധികയെ തള്ളി താഴെയിട്ട പ്രസാദ് തറയിലിട്ട് വലിച്ചിഴച്ചു. വയോധികയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെയാണ് പ്രതി പിടിവിട്ടത്. തുടർന്ന് ഇയാൾ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ വളഞ്ഞിട്ട് പിടിച്ചു. വിവരം അറിഞ്ഞ് കട്ടപ്പനയിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. പ്രിന്‍സിപ്പല്‍ എസ്.ഐ. കെ. ദിലീപ് കുമാര്‍, എ.എസ്.ഐ കെ.വി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരത്തെ ചൊവ്വാഴ്ച്ച വരെ മഴ തുടരുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. 

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, ഇടുക്കി,  എറണാകുളം, തൃശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും.



Share it:

Idukki

Mostreaded

Post A Comment: