ആലപ്പുഴ: കമ്മൽ മോഷ്‌ടിക്കാൻ ശ്രമിക്കുന്നതിനിടെ വൃദ്ധയുടെ ചെവിയറ്റു. അമ്പലപ്പുഴ കണ്ടംചേരിയിലാണ് സംഭവം നടന്നത്. 90 വയസുള്ള ഗൗരിയെന്ന സ്ത്രീയുടെ ചെവിയാണ് പാതി അറ്റുപോയത്.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം നടന്നത്. പൂട്ടിയിട്ട വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു വയോധിക. ഈ സമയത്ത് കതക് തകർത്താണ് മോഷ്‌ടാവ് അകത്തു കടന്നത്. തുടർന്ന് കാതിൽ കിടന്ന കമ്മലിൽ പിടുത്തമിട്ടു.
വയോധിക ഉണർന്നതോടെ പിടിവലിക്കിടെ കാതിന്‍റെ പാതി അറ്റുപോകുകയായിരുന്നു. ഇവരെ വണ്ടാനം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
അഞ്ച് ദിവസം കൂടി വ്യാപക മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യപ്രദേശിന് മുകളിലെ ന്യൂനമർദം ചക്രവാതചുഴിയായി ദുർബലമായിട്ടുണ്ട്. മൺസൂൺ പാത്തി ചെറുതായി വടക്കോട്ട് നീങ്ങാനും തുടങ്ങി.
അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഇത് കൂടുതൽ വടക്കോട്ട് നീങ്ങാനാണ് സാധ്യത. ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുകയാണ്. ഇതിന്‍റെയെല്ലാം സ്വാധീനഫലമായിട്ടാണ് മഴ പ്രവചിക്കുന്നത്.
വ്യാഴാഴ്ച്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴയും പ്രവചിക്കുന്നുണ്ട്. ബുധനാഴ്ച്ച എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. വ്യാഴാഴ്ച്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
Post A Comment: