കണ്ണൂർ: മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ കിണറ്റിൽ വീണ് പിതാവ് മരിച്ചു. കണ്ണൂർ നെല്ലിക്കുന്നിലാണ് അപകടം നടന്നത്. താരാമംഗലത്ത് മാത്തുക്കുട്ടി (60)യാണ് മരിച്ചത്. അപകടത്തിൽ മകൻ ബിൻസിന് ഗുരുതരമായി പരുക്കേറ്റു.
ഇയാളെ പരിയാരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മാത്തുക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3

Post A Comment: