കട്ടപ്പന: കട്ടപ്പന ഗവ. കൊളെജിൽ പ്രിൻസിപ്പലിനെ മുറിക്കുള്ളിൽ പൂട്ടിയിട്ട് എസ്.എഫ്.ഐ. ബുധനാഴ്ച്ച രാവിലെയാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഒരു സംഘം വിദ്യാർഥികൾ കോളെജ് പ്രിൻസിപ്പലിനെ മുറിക്കുള്ളിൽ പൂട്ടിയിട്ടത്.
വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറുകയും അധ്യാപികയോട് അടക്കം അപമര്യാദയായി പെരുമാറുകയും ചെയ്‌ത സംഭവത്തിൽ കോളെജ് ചെയർമാൻ കെ.ബി. ജിഷ്‌ണുവിനെ സസ്പെൻഡ് ചെയ്‌തിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇയാളുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് പ്രതിഷേധിക്കുന്നത്. അതേസമയം ജിഷ്‌ണു വിദ്യാർഥികൾ വിളിച്ചതനുസരിച്ച് പ്രശ്‌ന പരിഹാരത്തിനായിട്ടാണ് ഹോസ്റ്റലിലെത്തിയതെന്നും അതിക്രമിച്ചു കയറിയിട്ടില്ലെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും എസ്.എഫ്.ഐ വിശദീകരിച്ചു.
രാവിലെ മുതൽ പ്രിൻസിപ്പൽ മുറിക്കുള്ളിൽ അകപ്പെട്ട അവസ്ഥയിലാണ്. ഭരണ കക്ഷിയിലെ വിദ്യാർഥി സംഘടനകൾ നടത്തുന്ന സമരമായതിനാൽ പൊലീസിനും ഇടപെടാൻ പരിമിതിയുണ്ട്. ഇതോടെ സസ്പെൻഷൻ പിൻവലിച്ച് ചെയർമാനെ തിരിച്ചെടുക്കാനുള്ള ആലോചനകൾ അധ്യാപകർ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
Post A Comment: