ഇടുക്കി: സൂപ്പർ ഹിറ്റ് സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറെ നിരോധിത മയക്കു മരുന്നുമായി പിടികൂടി. ആലപ്പുഴ പഴവീട് പഴയംപള്ളിയിൽ ആൽബിൻ ആന്‍റണിയാണ് ദേവികൂളം പൊലീസിന്‍റെ പിടിയിലായത്. ഹൃദയം, ഭീഷ്മപർവം തുടങ്ങിയ സിനിമകളുടെ സ്റ്റിൽ ഫോട്ടാഗ്രാഫറായിരുന്നു.
ഇയാളില്‍ നിന്നും ദേവികുളം പൊലീസ് 2.5 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. മൂന്നാര്‍ വട്ടവട റോഡിലെ മാട്ടുപെട്ടി ഫോട്ടോ പോയന്‍റില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് പിടിയിലായത്. സ്വന്തം ആവശ്യത്തിനായി ഗോവയില്‍ നിന്ന് എത്തിച്ചതെന്നാണ് ആല്‍ബിന്‍ പൊലീസിന് നല്‍കിയ മൊഴി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: