ചണ്ഡീഗഡ്: അർധ നഗ്നമായ രീതിയിൽ യുവതിയുടെ മൃതദേഹം റോഡരികിൽ കണ്ടെത്തി. ഫരീദാബാദിലാണ് സംഭവം. മരിച്ച യുവതിയെ തിരച്ചറിഞ്ഞിട്ടില്ല. 30 വയസ് പ്രായം കണക്കാക്കുന്ന യുവതിയുടെ കൈത്തണ്ടയിൽ ആർ.എം. എന്നും ഇരു കൈത്തണ്ടയിലും ഓം എന്നും പച്ചകുത്തിയിട്ടുണ്ട്. ബലാത്സംഗത്തിനു ശേഷം യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
റോഡരികിൽ കിടന്ന മൃതദേഹത്തിന്‍റെ സ്വകാര്യ ഭാഗത്ത് ചൂലിന്‍റെ പിടി തിരുകി കയറ്റിയ നിലയിലായിരുന്നു. വഴിയാത്രക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
Post A Comment: