ചെന്നൈ: എൽ.ഇ.ഡി. ബൾബ് വിഴുങ്ങിയ ഒന്നര വയസുകാരൻ ആശുപത്രിയിൽ. ചെന്നൈ എഗ്‌മൂർ സർക്കാർ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഈസ്റ്റ് താമ്പരം എം.ഇ.എസ്. റോഡിൽ താമസിക്കുന്ന വിഘ്നേഷിന്‍റെ മകൻ ഭുവനേന്ദ്രനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിലാണ്.
കഴിഞ്ഞ ദിവസം വീട്ടിൽ കളിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ ചെറിയ എൽ.ഇ.ഡി. ബൾബ് വിഴുങ്ങിയത്. ശ്വാസതടസം നേരിട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറിനുള്ളിൽ ബൾബ് കണ്ടത്. കുട്ടിയുടെ ചികിത്സ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
Post A Comment: