www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കെ.എസ്.ആർ.ടി.സി ബസിൽ നിന്നും യാത്രക്കാരി തെറിച്ചു വീണു

Share it:



ഇടുക്കി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. നെടുങ്കണ്ടം ചക്കക്കാനം ഇടക്കുഴിയില്‍ രാജന്‍റെ ഭാര്യ രാധാമണിക്കാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. നെടുങ്കണ്ടത്തു നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട ബസിൽ നിന്നാണ് ഇവർ തെറിച്ചു വീണത്.  

പെരുമ്പാവൂരിൽ വീട് പണി നടക്കുന്നതിനാൽ ഇവിടേക്ക് പോകുന്നതിനാണ് രാവിലെ രാജനും രാധാമണിയും ബസിൽ കയറിയത്. തിരക്കായതിനാൽ സീറ്റ് നോക്കി പിന്നിലേക്ക് നടന്ന രാധാമണി ബസ് കുഴിയിൽ ചാടുകയും വളവ് വീശുകയും ചെയ്‌തതോടെ ഡോറിലൂടെ തെറിച്ചു വീഴുകയായിരുന്നു.

തലയടിച്ചു വീണ് ഗുരുതര പരുക്കുകളേറ്റ രാധാമണിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കായി പുറപ്പെട്ട സ്ഥലത്ത് നിന്നും ഏകദേശം 200 മീറ്റര്‍ സഞ്ചരിച്ചപ്പോഴാണ് അപകടം ഉണ്ടായത്. രാധാമണി തെറിച്ചു വീണിട്ടും ബസ് 100 മീറ്ററോളം ഓടി. തുടർന്ന് യാത്രക്കാർ നിലവിളിച്ചതോടെയാണ് ബസ് നിർത്തിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

16 കാരനെ മദ്യം നൽകി പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപിക അറസ്റ്റിൽ

തൃശൂർ: വീട്ടിൽ ട്യൂഷനു ചെന്ന 16 കാരനെ മദ്യം നൽകി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. തൃശൂരിലാണ് സംഭവം നടന്നത്. വിദ്യാർഥി മാനസികമായി പ്രശ്നം കാണിച്ചു തുടങ്ങിയതോടെ വീട്ടുകാർ കൗൺസിലിങ്ങിനു വിധേ‍യമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തു വരുന്നത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു.  ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശപ്രകാരം മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തത്. 

അധ്യാപകിയെ ചോദ്യം ചെയ്തപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മുപ്പത്തിയേഴുകാരിയായ അധ്യാപികയെ  റിമാന്‍ഡ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കൊവിഡ് കാലത്താണ് ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന അധ്യാപിക വീട്ടില്‍ ട്യൂഷന്‍ എടുത്ത് തുടങ്ങിയത്. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല.

അധ്യാപിക നേരത്തെ ഫിറ്റ്‌നസ് സെന്‍ററില്‍ പരിശീലികയായും ജോലി നോക്കിയിരുന്നു. അതേസമയം പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി. പൊലീസ് രഹസ്യമൊഴിയും രേഖപ്പെടുത്തി. പൊക്‌സോ കേസ് ആയതിനാല്‍ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്ന് പൊലീസ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പേരുവിവരങ്ങള്‍ പുറത്തു വന്നാല്‍ അധ്യാപികയുടെ അടുത്ത് ട്യൂഷന് പോയിട്ടുള്ള വിദ്യാര്‍ഥികള്‍ മാനസിക വിഷമം നേരിടേണ്ടി വരും. 


Share it:

Idukki

Post A Comment: