കൊച്ചി: 11 വയസുള്ള സ്വന്തം സഹോദരിയെ രണ്ടു സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മൂന്ന് ദിവസത്തോളം പീഡിപ്പിച്ച് ഒൻപതു വയസുകാരൻ. കൊച്ചിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒൻപത്, 11 വയസുള്ള കുട്ടികൾക്കൊപ്പം ചേർന്നാണ് സഹോദരൻ മൂത്ത സഹോദരിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചത്.
മൂന്നു ദിവസത്തോളം പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ഇക്കാര്യം സ്‌കൂളിലെ കൂട്ടുകാരിയോട് പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കൂട്ടുകാരിയിൽ നിന്നും അധ്യാപിക വിവരം മനസിലാക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.
പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയും പീഡനം നടത്തിയവരും പ്രായപൂർത്തിയാകാത്തവരായതിനാൽ അതീവ രഹസ്യമായിട്ടാണ് പൊലീസ് കേസ് അന്വേഷിച്ചത്. തുടർന്ന് മൂന്നു പേർക്കെതിരെയും പൊലീസ് കേസെടുത്തു. പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് കുട്ടികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഒന്നര മാസം മുമ്പാണ് സംഭവം നടന്നതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തമിഴ് പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിനിരയായത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ മാതാപിതാക്കൾ തന്‍റെ മുമ്പിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കണ്ടതോടെയാണ് ഇത്തരം ഒരു ആഗ്രഹം തനിക്കുണ്ടായതെന്ന് ഒമ്പതു വയസുകാരൻ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. തുടർന്ന് സഹോദരിയെ ശാരീരികമായി പീഡിപ്പിക്കാൻ തുടങ്ങുകയായിരുന്നു.
എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി. തുടർന്ന് രണ്ട് കൂട്ടുകാരെയും എത്തിച്ച് പീഡനം തുടർന്നു. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് മൂവരും പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇരയും പ്രതികളും പ്രായപൂർത്തി ആകാത്തവരായതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. കുട്ടികളിൽ നിന്നും ജുവനൈൽ ജസ്റ്റിസ് ബോർഡ് വിവരങ്ങൾ ശേഖരിച്ചു. ഇവരെ ജുവനൈൽ ഹോമിലേക്ക് മാറ്റി. പിന്നീട് മാതാപിതാക്കൾ ചൈൽഡ് ലൈനെയും ജുവനൈൽ ജസ്റ്റിസ് ബോർഡിനെയും സമീപിച്ചതോടെ കുട്ടികളെ ഇവർക്കൊപ്പം വിട്ടു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
ഷാരോൺ ഗ്രീഷ്‌മയെ ആദ്യം കണ്ടത് ബസിൽ
തിരുവനന്തപുരം: കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ ഗ്രീഷ്‌മയും ഷാരോണും തമ്മിൽ പ്രണയിച്ചത് ഒരു വർഷത്തോളം. ഒരുമിച്ചുള്ള ബസ് യാത്രയിലാണ് ഇരുവരും തമ്മിൽ കാണുന്നതും പിന്നീട് അടുപ്പം പ്രണയത്തിലേക്ക് വഴിമാറുന്നതും. അഴകിയ മണ്ഡപം മുസ്ലീം ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥിനിയായ ഗ്രീഷ്‌മയും നെയ്യൂർ ക്രിസ്ത്യൻ കോളെജിലെ വിദ്യാർഥിയായ ഷാരോണും എല്ലാ ദിവസവും ഒരേ ബസിലാണ് യാത്ര ചെയ്‌തിരുന്നത്.
ബസിൽവച്ചു കണ്ടുള്ള പരിചയം ഇരുവരും തമ്മിലുള്ള അടുപ്പത്തിലേക്ക് നയിക്കുകയായിരുന്നു. പ്രണയത്തിലായതോടെ അഴകിയമണ്ഡപത്ത് ഗ്രീഷ്‌മയ്ക്കൊപ്പം ബസിറങ്ങുന്ന ഷാരോൺ ഒരുമിച്ച് ചിലവിട്ട ശേഷം മറ്റൊരു ബസിലാണ് നെയ്യൂരിലേക്ക് പോകാറ്. ഇരുവരും തമ്മിൽ ഗാഢമായ പ്രണയത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
പ്രണയം ശക്തമായതോടെ ബസ് ഒഴിവാക്കി ഇരുവരും ഷാരോണിന്‍റെ ബൈക്കിലേക്ക് യാത്ര മാറ്റി. ഇരുവരും കെട്ടിപുണർന്ന് ബൈക്കിൽ യാത്ര ചെയ്യുന്നത് പതിവ് കാഴ്ച്ചയായിരുന്നു. ഇതിനിടെ വീട്ടുകാരെ തെറ്റിധരിപ്പിച്ച് ഇരുവരും ബൈക്കിൽ മറ്റ് സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാറുണ്ടായിരുന്നു. ഈ യാത്രകളുടെ വീഡിയോകളും ചിത്രങ്ങളും ഷാരോണിന്‍റെ ഫോണിൽ ഉണ്ടായിരുന്നു.
അത്തരം ഒരു യാത്രയിൽ ഗ്രീഷ്‌മ ഷാരോണിനെ ജ്യൂസ് കുടിക്കാൻ നിർബന്ധിക്കുന്നതും കാണാം. കൊലപാതകത്തിനായി മുൻകൂട്ടി ഗ്രീഷ്‌മ പദ്ധതി തയാറാക്കിയിരുന്നുവെന്നു വേണം ഇതിൽ നിന്നും അനുമാനിക്കാൻ.
അതേസമയം പഠനത്തിൽ ഉഴപ്പിയതോടെ ഗ്രീഷ്‌മയുടെ വീട്ടുകാരാണ് ഇവരുടെ ബന്ധം കണ്ടെത്തുന്നത്. ബി.എ റാങ്ക് കാരിയായ ഗ്രീഷ്‌മ എം.എ പഠനത്തിൽ ഉഴപ്പിയതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഷാരോണുമായുള്ള ബന്ധം കണ്ടെത്തിയത്. എന്നാൽ ബന്ധം അവസാനിപ്പിച്ചെന്ന് ഗ്രീഷ്‌മ വീട്ടുകാരെ തെറ്റിധരിപ്പിച്ച ശേഷം ബന്ധം തുടരുകയായിരുന്നു.
ഇതിനിടെ ഗ്രീഷ്മയെ ഷാരോൺ താലികെട്ടുകയും സിന്ദൂരം അണിയിക്കുകയും ചെയ്തിരുന്നതായി ഷാരോണിന്‍റെ അമ്മ പറയുന്നു. ജാതകദോഷം മറികടക്കാൻ താലികെട്ടാനും സിന്ദൂരം അണിയിക്കാനും ഗ്രീഷ്മ ആവശ്യപ്പെടുകയായിരുന്നത്രേ. എന്നാൽ, ജാതക ദോഷ ആരോപണത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.
നിലവിൽ കൊലപാതകത്തിന്‍റെ കാരണത്തിലേക്ക് ജാതകദോഷം നയിച്ചെന്ന ആരോപണത്തിന് പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. ഗ്രീഷ്മയെ താലികെട്ടിയതും സിന്ദൂരം അണിയിച്ചതും ഷാരോൺ അമ്മയോട് പറഞ്ഞിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ കൈയിലുണ്ടെന്ന് ഷാരോണിന്‍റെ സഹോദരനും പറഞ്ഞു.
Post A Comment: