ഇടുക്കി: മരശിഖിരം മുറിക്കുന്നതിനിടെ വൈദ്യുത ലൈനിലേക്ക് തെന്നി വീണ ഇരുമ്പ് ഏണിയിൽ നിന്നും ഷോക്കേറ്റ് കർഷകൻ മരിച്ചു. കട്ടപ്പന സ്വർണവിലാസം പതായിൽ സജി ജോസഫാണ് (47) മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. പാട്ടത്തിനെടുത്ത ഏലത്തോട്ടത്തിൽ മര ശിഖിരം മുറിക്കുന്നതിനിടെയായിരുന്നു അപകടം.
മരത്തിൽ ചാരിയ ഏണിയിൽ കയറി നിന്ന് ശിഖിരം മുറിക്കുന്നതിനിടെ ഏണി തെന്നി വൈദ്യുത ലൈനിൽ മുട്ടുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏതാനും നാളുകൾ മുമ്പാണ് വീടിനടുത്തുള്ള സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചത്. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ സോഫിയ. മക്കൾ: ജോമോൻ, ജോബി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
11 വയസുകാരിയെ സഹോദരനും കൂട്ടുകാരും പീഡിപ്പിച്ചു
കൊച്ചി: 11 വയസുള്ള സ്വന്തം സഹോദരിയെ രണ്ടു സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മൂന്ന് ദിവസത്തോളം പീഡിപ്പിച്ച് ഒൻപതു വയസുകാരൻ. കൊച്ചിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒൻപത്, 11 വയസുള്ള കുട്ടികൾക്കൊപ്പം ചേർന്നാണ് സഹോദരൻ മൂത്ത സഹോദരിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചത്. മൂന്നു ദിവസത്തോളം പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ഇക്കാര്യം സ്‌കൂളിലെ കൂട്ടുകാരിയോട് പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കൂട്ടുകാരിയിൽ നിന്നും അധ്യാപിക വിവരം മനസിലാക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.
പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയും പീഡനം നടത്തിയവരും പ്രായപൂർത്തിയാകാത്തവരായതിനാൽ അതീവ രഹസ്യമായിട്ടാണ് പൊലീസ് കേസ് അന്വേഷിച്ചത്. തുടർന്ന് മൂന്നു പേർക്കെതിരെയും പൊലീസ് കേസെടുത്തു. പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് കുട്ടികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഒന്നര മാസം മുമ്പാണ് സംഭവം നടന്നതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തമിഴ് പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിനിരയായത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ മാതാപിതാക്കൾ തന്‍റെ മുമ്പിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കണ്ടതോടെയാണ് ഇത്തരം ഒരു ആഗ്രഹം തനിക്കുണ്ടായതെന്ന് ഒമ്പതു വയസുകാരൻ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. തുടർന്ന് സഹോദരിയെ ശാരീരികമായി പീഡിപ്പിക്കാൻ തുടങ്ങുകയായിരുന്നു.
എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി. തുടർന്ന് രണ്ട് കൂട്ടുകാരെയും എത്തിച്ച് പീഡനം തുടർന്നു. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് മൂവരും പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇരയും പ്രതികളും പ്രായപൂർത്തി ആകാത്തവരായതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. കുട്ടികളിൽ നിന്നും ജുവനൈൽ ജസ്റ്റിസ് ബോർഡ് വിവരങ്ങൾ ശേഖരിച്ചു. ഇവരെ ജുവനൈൽ ഹോമിലേക്ക് മാറ്റി. പിന്നീട് മാതാപിതാക്കൾ ചൈൽഡ് ലൈനെയും ജുവനൈൽ ജസ്റ്റിസ് ബോർഡിനെയും സമീപിച്ചതോടെ കുട്ടികളെ ഇവർക്കൊപ്പം വിട്ടു.
Post A Comment: