തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. കേസിനു കേരള- തമിഴ്‌നാട് ബന്ധമുള്ളതിനാലാണ് നിയമോപദേശം തേടിയത്. ഷാരോണിനു ഗ്രീഷ്‌മ വിഷം നൽകിയത് തമിഴ്‌നാട്ടിലും മരണം നടന്നത് കേരളത്തിലുമാണ്.
ഇതിനാൽ തന്നെ തുടരന്വേഷണത്തിലെ നിയമപരമായ ആശയ കുഴപ്പം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. കന്യാകുമാരി ജില്ലയിലെ രാമവർമൻചിറയിലെ ഗ്രീഷ്‌മയുടെ വീട്ടിൽവച്ചാണ് ഷാരോണിനു വിഷം നൽകിയത്.
ഈ വീട് തമിഴ്‌നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. ഷാരോൺ മരിക്കുന്നത് കേരളത്തിലും. കേരളത്തിലെ പാറശാല പൊലീസ് സ്റ്റേഷനിലാണ് ഷാരോണിന്‍റെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
ഈ സാഹചര്യത്തിൽ തുടരന്വേഷണത്തിൽ നിയമ പ്രശ്നങ്ങളുണ്ടോ, തമിഴ്‌നാട് പൊലീസിനു കേസ് കൈമാറേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളിലും നിയമോപദേശം തേടിയിട്ടുണ്ട്. കേസിൽ കൊല്ലപ്പെട്ട ഷാരോണിന്‍റെ പെൺസുഹൃത്ത് ഗ്രീഷ്‌മ, അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവർ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ കൊലപാതകം ആസൂത്രണം ചെയ്‌തത് ഗ്രീഷ്‌മ ഒറ്റക്കാണെന്നാണ് വിലയിരുത്തൽ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: