കൊൽക്കത്ത: ഒരുമിച്ച് ഒരു മുറിയിൽ ഉറങ്ങിയ യുവതികളെ സ്വവർഗാനുരാഗികളാണെന്നാരോപിച്ച് ആക്രമിച്ചു. പശ്ചിമബംഗാളിലെ മുർഷിദാബാദിലാണ് സംഭവം നടന്നത്. ക്രൂരമായി മർദനമേറ്റ യുവതികളിൽ ഒരാൾ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. യുവതികളിൽ ഒരാളുടെ ബന്ധുകൂടിയായ ഒരാളുൾപ്പെടെ മൂന്നു പേരാണ് ഇവർ കിടന്നുറങ്ങിയ മുറിയിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്.
ഇരുമ്പുവടികൊണ്ട് ഇവരെ തല്ലി ചതച്ച ശേഷം വസ്ത്രങ്ങള്‍ വലിച്ചൂരി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയും യുവതികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പു കമ്പി ചൂടാക്കി പൊള്ളിക്കുകയും ചെയ്തു. പരാതിയില്‍ പൊലീസ് പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. മറ്റ് രണ്ടുപേര്‍ക്ക് വേണ്ടി തെരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
രാത്രി 11നു ശേഷമാണ് യുവാക്കള്‍ അതിക്രമിച്ചു കയറിയത്. സംഭവമറിഞ്ഞ് യുവതികളിലൊരാളുടെ അമ്മ സ്ഥലത്തെത്തി. ഇരുവരും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണെന്നും നാട്ടുകാരില്‍ ചിലര്‍ക്ക് ഇതില്‍ അതൃപ്തി ഉണ്ടായിരുന്നതായും അവര്‍ പറഞ്ഞു. യുവതികള്‍ തമ്മില്‍ മറ്റ് ബന്ധങ്ങളില്ലെന്നും കൂട്ടുകാരിക്ക് സുഖമില്ലാത്തതിനാലാണ് മകള്‍ അവളുടെ വീട്ടിലേക്ക് സഹായത്തിന് പോയതെന്നും അമ്മ പറഞ്ഞു.
തങ്ങള്‍ കുട്ടിക്കാലം മുതലേ അടുത്ത കൂട്ടുകാരാണെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ കുറച്ചു കാലമായി കൂട്ടുകാരിയുടെ ബന്ധുവായ ഒരു ചെറുപ്പക്കാരന്‍ തങ്ങളെ പിന്തുടരുന്നതായും അസഭ്യം പറയുന്നതായും അവര്‍ പരാതിയില്‍ പറഞ്ഞു.
സംഭവദിവസം കൂട്ടുകാരി വിളിച്ച് കടുത്ത വയറുവേദയാണെന്ന് പറഞ്ഞു. തുടര്‍ന്നാണ് അമ്മൂമ്മയ്ക്കൊപ്പം അവള്‍ താമസിക്കുന്ന വീട്ടിലേക്ക് താന്‍ ചെന്നത്. അവള്‍ക്ക് സുഖമില്ലാത്തതിനാല്‍ താനും ആ വീട്ടില്‍ തന്നെ താമസിക്കുകയായിരുന്നു. രാത്രി ഉറങ്ങി കിടക്കവേയാണ് കൂട്ടുകാരിയുടെ ബന്ധുവായ ചെറുപ്പക്കാരനും മറ്റു രണ്ടുപേരും കൂടി തങ്ങളുടെ മുറിയിലേക്ക് അതിക്രമിച്ചു കടന്നു വന്നത്.
എന്തിനാണ് ഒരേ കട്ടിലില്‍ കിടന്നുറങ്ങുന്നത് എന്നു ചോദിച്ച്, ഇരുമ്പു വടികൊണ്ട് യുവാവും കൂട്ടുകാരും തങ്ങളെ ക്രൂരമായി തല്ലിച്ചതച്ചതായി യുവതി പരാതിയില്‍ പറയുന്നു. ബഹളം വെച്ച് ആളുകള്‍ ഓടിവരുമെന്ന ഘട്ടത്തിലാണ് സംഘം വീട്ടില്‍നിന്നും ഇറങ്ങിപ്പോയതെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
ഒരു വയസുകാരന്‍റെ മാല മോഷ്‌ടിച്ചു; അമ്മയും മകനും അറസ്റ്റിൽ
ഇടുക്കി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒരു വയസുള്ള കുട്ടിയുടെ സ്വർണമാല മോഷ്‌ടിച്ചു വിറ്റ കേസിൽ അമ്മയും മകനും അറസ്റ്റിൽ. ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ചീന്തലാർ ഒന്നാം ഡിവിഷൻ ലയത്തിൽ താമസിക്കുന്ന ശശിയുടെ ഭാര്യ സ്റ്റെല്ല (40), മകൻ പ്രകാശ് (20) എന്നിവരാണ് അറസ്റ്റിലായത്.
ചീന്തലാർ സ്വദേശികളായ ദമ്പതികളുടെ കുട്ടിയുടെ മാലയാണ് മോഷണം പോയത്. 13 ഗ്രാം തൂക്കം വരുന്ന മാലയാണ് കാണാതായത്. കഴിഞ്ഞ 23നായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഇവർ കുട്ടിയുടെ മാല മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു.
മാല കാണാതായതോടെ വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഈ മാസം നാലിന് ഉപ്പുതറ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ് സമീപവാസികളായ സ്റ്റെല്ലയും പ്രകാശും സ്ഥലം വിട്ടു. ഇതോടെയാണ് മോഷണത്തിനു പിന്നിൽ ഇവരാണെന്ന നിഗമനത്തിൽ എത്തിയത്. കാറ്റാടിക്കവലയിൽ ഓട്ടോ ഡ്രൈവറായ പ്രകാശ് അവിടെ തന്നെ ഓട്ടോ ഓടിക്കുന്ന മറ്റൊരു ഡ്രൈവറോട് മുണ്ടക്കയത്ത് സ്വർണം വിറ്റതായി പറഞ്ഞിരുന്നു.
നാടു വിട്ട ഇരുവരും തിങ്കളാഴ്ച്ച ബസിൽ കട്ടപ്പനയിലേക്ക് പോകുന്നതായി ഉപ്പുതറ സർക്കിൾ ഇൻസ്പെക്ടർക്ക് വിവരം ലഭിച്ചു. തുടർന്ന് സ്വരാജിൽ വച്ച് സി.ഐ ഇ. ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ബസ് തടഞ്ഞ് നിർത്തി യാത്രക്കാരെ ചോദ്യം ചെയ്തു. എന്നാൽ പ്രകാശും സ്റ്റെല്ലയും പേര് മാറ്റി പറയുകയും തമിഴ്നാട് സ്വദേശികളാണന്ന് അറിയിക്കുകയും ചെയ്തു. പൊലീസ് കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത് കണ്ട് പിടിക്കപ്പെടുമെന്ന് ഭയന്ന് പ്രകാശ് ബസിൽ നിന്നും ഇറങ്ങി ഓടി.
ഇതോടെ സ്റ്റെല്ല കസ്റ്റഡിയിലായി. ഇതിനിടെ ഓടിപോയ പ്രകാശ് ഇടുക്കി ജലാശയത്തിൽ ചാടിയെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. തുടർന്ന് നടന്ന ചോദ്യം ചെയ്യിലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. അപഹരിച്ച മാല മുണ്ടക്കയത്തുള്ള ജൂവലറിയിൽ വിറ്റതായും അവിടെ നിന്നും മറ്റൊരു ആഭരണം വാങ്ങിയതായും പ്രതികൾ സമ്മതിച്ചു.
ഈ മാല ഏലപ്പാറയിലെത്തി വിറ്റു. ഡിവൈ.എസ് പി.ജെ കുര്യാക്കോസിന്‍റെ നിർദേശ പ്രകാരം, സിഐ ഇ. ബാബു, എസ്.ഐ എബ്രഹാം, സിപിഒമാരായ ആന്‍റണി സെബാസ്റ്റ്യൻ, ഷിബു, ഷിമാൻ, അഭിലാഷ്, നിഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Post A Comment: