www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിധവയെ വിവാഹം കഴിച്ചു; യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു

Share it:



മേട്ടുപ്പാളയം: 25 കാരിയായ വിധവയെ വിവാഹം കഴിച്ച യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു. കാമട വടമംഗളക്കര സ്വദേശി ബാലസുബ്രമണി (32)യാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ ബാലമുരുകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് യുവതിയെ ബാലസുബ്രമണി വിവാഹം കഴിച്ചത്.  

രണ്ട് മാസം മുമ്പായിരുന്നു വിവാഹം. യുവതിയുടെ ആദ്യ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചിരുന്നു. തുടർന്ന് ബന്ധുക്കളിൽ നിന്നും അകന്ന് കഴിഞ്ഞിരുന്ന യുവതിയെ ഇയാൾ വിവാഹം കഴിക്കുകയായിരുന്നു. ഇതിനിടെ അമ്മയെ കാണാൻ വീട്ടിലെത്തിയ ബാലസുബ്രമണ്യത്തെ ബാലമുരുകൻ ആക്രമിക്കുകയായിരുന്നു. വാക്കത്തികൊണ്ട് തലക്കേറ്റ വെട്ടാണ് മരണ കാരണമായത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

ഒരു വയസുകാരന്‍റെ മാല മോഷ്‌ടിച്ചു; അമ്മയും മകനും അറസ്റ്റിൽ

ഇടുക്കി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒരു വയസുള്ള കുട്ടിയുടെ സ്വർണമാല മോഷ്‌ടിച്ചു വിറ്റ കേസിൽ അമ്മയും മകനും അറസ്റ്റിൽ. ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ചീന്തലാർ ഒന്നാം ഡിവിഷൻ ലയത്തിൽ താമസിക്കുന്ന ശശിയുടെ ഭാര്യ സ്റ്റെല്ല (40), മകൻ പ്രകാശ് (20) എന്നിവരാണ് അറസ്റ്റിലായത്. 

ചീന്തലാർ സ്വദേശികളായ ദമ്പതികളുടെ കുട്ടിയുടെ മാലയാണ് മോഷണം പോയത്. 13 ഗ്രാം തൂക്കം വരുന്ന മാലയാണ് കാണാതായത്. കഴിഞ്ഞ 23നായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഇവർ കുട്ടിയുടെ മാല മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. 

മാല കാണാതായതോടെ വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഈ മാസം നാലിന് ഉപ്പുതറ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ് സമീപവാസികളായ സ്റ്റെല്ലയും പ്രകാശും സ്ഥലം വിട്ടു. ഇതോടെയാണ് മോഷണത്തിനു പിന്നിൽ ഇവരാണെന്ന നിഗമനത്തിൽ എത്തിയത്. കാറ്റാടിക്കവലയിൽ ഓട്ടോ ഡ്രൈവറായ പ്രകാശ് അവിടെ തന്നെ ഓട്ടോ ഓടിക്കുന്ന മറ്റൊരു ഡ്രൈവറോട് മുണ്ടക്കയത്ത് സ്വർണം വിറ്റതായി പറഞ്ഞിരുന്നു. 

നാടു വിട്ട ഇരുവരും തിങ്കളാഴ്ച്ച ബസിൽ കട്ടപ്പനയിലേക്ക് പോകുന്നതായി ഉപ്പുതറ സർക്കിൾ ഇൻസ്പെക്ടർക്ക് വിവരം ലഭിച്ചു. തുടർന്ന് സ്വരാജിൽ വച്ച് സി.ഐ ഇ. ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ബസ് തടഞ്ഞ് നിർത്തി യാത്രക്കാരെ ചോദ്യം ചെയ്തു. എന്നാൽ പ്രകാശും സ്റ്റെല്ലയും പേര് മാറ്റി പറയുകയും തമിഴ്നാട് സ്വദേശികളാണന്ന് അറിയിക്കുകയും ചെയ്തു. പൊലീസ് കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത് കണ്ട് പിടിക്കപ്പെടുമെന്ന് ഭയന്ന് പ്രകാശ് ബസിൽ നിന്നും ഇറങ്ങി ഓടി. 

ഇതോടെ സ്റ്റെല്ല കസ്റ്റഡിയിലായി. ഇതിനിടെ ഓടിപോയ പ്രകാശ് ഇടുക്കി ജലാശയത്തിൽ ചാടിയെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. തുടർന്ന് നടന്ന ചോദ്യം ചെയ്യിലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. അപഹരിച്ച മാല മുണ്ടക്കയത്തുള്ള ജൂവലറിയിൽ വിറ്റതായും അവിടെ നിന്നും മറ്റൊരു ആഭരണം വാങ്ങിയതായും പ്രതികൾ സമ്മതിച്ചു. ഈ മാല ഏലപ്പാറയിലെത്തി വിറ്റു. ഡിവൈ.എസ് പി.ജെ കുര്യാക്കോസിന്‍റെ നിർദേശ പ്രകാരം, സിഐ ഇ. ബാബു, എസ്.ഐ എബ്രഹാം, സിപിഒമാരായ ആന്‍റണി സെബാസ്റ്റ്യൻ, ഷിബു, ഷിമാൻ, അഭിലാഷ്, നിഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 


Share it:

Crime

Post A Comment: