www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1962) Idukki (1890) Mostreaded (1617) Crime (1478) National (1239) Entertainment (854) world (447) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

വഴിവിളക്കിൽ അറ്റകുറ്റപ്പണി; തൊഴിലാളി ഷോക്കേറ്റ് മരിച്ചു

Share it:



ഇടുക്കി: മണ്ഡലകാല തീര്‍ഥാടനത്തോടനുബന്ധിച്ച് വൈദ്യുത പോസ്റ്റിലെ വഴിവിളക്കില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മ്ലാമല, ലാഡ്രം, പുതുവല്‍, മാളിയേക്കല്‍ സാലി മോന്‍മാത്യു (45) ആണ് മരിച്ചത്.  

വണ്ടിപ്പെരിയാര്‍ കറുപ്പുപാലം, കൊക്കക്കാടിനു സമീപം വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം നടന്നത്. അറ്റകുറ്റപണികള്‍ നടത്താന്‍ ഏറ്റെടുത്തിട്ടുള്ള കരാറുകാരന്‍റെ തൊഴിലാളിയാണ് മരണപ്പെട്ട സാലി മോന്‍. 

ഷോക്കേറ്റു വീണ സാലി മോനെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വണ്ടിപ്പെരിയാര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കും. ജിന്‍സിയാണ് ഭാര്യ. മക്കള്‍: സാജന്‍, മരിയ, ക്രിസ്റ്റി.

Share it:

Idukki

Mostreaded

Post A Comment: