www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ആശങ്കയുടെ മിനിറ്റുകൾ; നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി നിലത്തിറക്കി

Share it:



കൊച്ചി: ആകാശത്ത് സാങ്കേതിക തകരാറുണ്ടായ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് -എസ്.ജി -036 വിമാനമാണ് വെള്ളിയാഴ്ച്ച വൈകിട്ട് അടിയന്തിര ലാൻഡിങ് നടത്തിയത്. വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറാണ് പ്രതിസന്ധിയായതെന്നാണ് വിവരം.  

വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമായി 197 പേരുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 5.59നാണ് വിമാനത്താവളത്തില്‍ ആദ്യം ജാഗ്രതാ നിര്‍ദേശം ലഭിക്കുന്നത്. തുടര്‍ന്ന് 6.29ന് സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

ആശുപത്രികളിലടക്കം ജാഗ്രതാ നിര്‍ദേശം നല്‍കി. ഏറെ പരിശ്രമത്തിനു ശേഷം 7.19നാണു വിമാനം സുരക്ഷിതമായി ഇറക്കാനായത്. രണ്ടു പൈലറ്റുമാര്‍ക്കു പുറമേ നാല് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. നിലവില്‍ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചിട്ടുണ്ട്. വിമാനത്തിന്‍റെ തകരാര്‍ പരിഹരിച്ചെന്നാണ് റിപ്പോര്‍ട്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

കാര്യണ്യ പ്ലസ് ഒന്നാം സമ്മാനം തയ്യൽ തൊഴിലാളിക്ക് 

കോട്ടയം: റിസൽറ്റ് നോക്കി സമ്മാനമില്ലെന്ന് കരുതി പോക്കറ്റിലിട്ട ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം. പെരുവ പതിച്ചേരില്‍ കനില്‍ കുമാറിനാണ് ഇന്നലെ നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്. തയ്യൽ തൊഴിലാളിയാണ് കനിൽ കുമാർ. ഇന്നലെ ഉച്ചയോടെ വെള്ളൂര്‍ സ്വദേശിയായ ലോട്ടറി ഏജന്‍റ് കടയിൽ എത്തിയപ്പോഴാണ് ലോട്ടറി എടുത്തത്. വൈകിട്ട് ഫലം നോക്കിയപ്പോള്‍ സമ്മാനമൊന്നും ഇല്ലെന്നു കരുതിയ ഇയാള്‍ ലോട്ടറി പോക്കറ്റില്‍ തന്നെ വച്ചു. 

പിന്നീട് കടയ്ക്കുള്ള വായ്പ ആവശ്യത്തിനായി ബാങ്കിലെത്തിയപ്പോള്‍ ഒരു സുഹൃത്താണ് കനില്‍ എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നതെന്ന് ഫോണ്‍ വിളിച്ചറിയിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് മുളക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പിച്ചു. 

പ്രസന്നയാണ് കനിലിന്‍റെ ഭാര്യ. പ്രസന്നയും ഭര്‍ത്താവിനൊപ്പം തയ്യല്‍ ജോലി ചെയ്യുകയാണ്. പോളിടെക്‌നിക് വിദ്യാര്‍ഥിയായ വിഷ്ണുവാണ് മകന്‍. കഴിഞ്ഞ ഏഴ് വര്‍ഷമായി മൂര്‍ക്കാട്ടുപടിയില്‍ വാടകയ്ക്ക് താമിസിക്കുന്ന ഈ കുടുംബത്തിന് ഇനി സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും.


Share it:

Kerala

Mostreaded

Post A Comment:

Portable Mini Air Cooler Fan with LED Light