www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നടിയെ കാണാൻ തടിച്ചൂ കൂടിയ ആരാധകർ തമ്മിൽ തല്ലി; വീഡിയോ

Share it:



ഝാര്‍ഖണ്ഡ്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌ത പരിപാടിയില്‍ യുവ നടിയെ കാണാനെത്തിയ ആരാധകര്‍ തമ്മില്‍ കൂട്ടത്തല്ല്. ഝാര്‍ഖണ്ഡിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം നടന്ന പൊതുപരിപാടിയിലാണ് ഭോജ്പുരി നടി അക്ഷര സിങ്ങ് എത്തിയത്.  

നേരത്തെ മുഖ്യമന്ത്രി ഹേമന്ത് സോറനാണ് പരിപാടി ഉദ്ഘാടനം ചെയ്‌തത്. നടിയെ കാണുവാന്‍ ആളുകള്‍ തടിച്ചുകൂടുകയും ഇവര്‍ തമ്മില്‍ വാക്കേറ്റവും തല്ലും ഉണ്ടാകുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.

ബീഹാറിലും ഝാര്‍ഖണ്ഡിലും നടിക്ക് ഏറെ ആരാധകരുണ്ട്. അക്ഷരയെ കാണാന്‍ ആളുകള്‍ തിക്കിത്തിരക്കുകയായിരുന്നു. അക്രമാസക്തരായ ആളുകള്‍ പരസ്പരം മര്‍ദിക്കുകയും ചടങ്ങിനായി എത്തിച്ച കസേരകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്‌തു. 

നടിയോട് ചിലര്‍ മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കനത്ത പൊലീസ് സുരക്ഷയിലാണ് നടിയെ പുറത്തെത്തിച്ചത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

ഷാരോൺ വധം; ഗ്രീഷ്‌മ മൊഴി മാറ്റി

തിരുവനന്തപുരം: ആൺ സുഹൃത്തിനെ ജ്യൂസിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്‌മ മൊഴി മാറ്റി. ക്രൈംബ്രാഞ്ചിന്‍റെ സമ്മർദത്തെ തുടർന്നാണ് കുറ്റസമ്മതം നടത്തിയെന്ന് ഗ്രീഷ്‌മ കോടതിയിൽ പറഞ്ഞു. 

അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നും ഇത് വിശ്വസിച്ചാണ് കുറ്റമേറ്റതെന്നുമാണ് പുതിയ മൊഴി. നെയ്യാറ്റിന്‍കര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മൊഴി നല്‍കിയത്. 

രഹസ്യമൊഴി പെന്‍ ക്യാമറയില്‍ കോടതി പകര്‍ത്തിയിട്ടുണ്ട്. പലതവണ ജ്യൂസില്‍ കീടനാശിനി കലര്‍ത്തി നല്‍കിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതെല്ലാം നിഷേധിക്കുന്ന തരത്തിലാണ് പുതിയ മൊഴിയെന്നതും ശ്രദ്ധേയമാണ്. ചോദ്യം ചെയ്യലിന്‍റെ ആദ്യ ദിനം തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. 

വേറെ വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തില്‍ വിഷം കലര്‍ത്തിയെന്നാണ് പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചത്. ഇപ്പോഴത്തെ മൊഴി ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്.

കഷായം കുടിച്ച് ഗുരുതരാവസ്ഥയിലായ ഷാരോണ്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. കോളജ് വിദ്യാര്‍ഥിയായ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.

Share it:

Entertainment

Post A Comment: