www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മദ്യപാനത്തിനിടെ തർക്കം; കുമളിയിൽ രണ്ട് പേർക്ക് കുത്തേറ്റു

Share it:



ഇടുക്കി: മരണാനന്തര ചടങ്ങിനു ശേഷം മദ്യപിക്കവെ വാക്ക് തർക്കം. കുമളിയിൽ രണ്ട് പേർക്ക് കുത്തേറ്റു. കുമളി 66-ാം മൈൽ സ്വദേശികളായ റോയി, ജിനു സെബാസ്റ്റ്യൻ എന്നിവർക്കാണ് കുത്തേറ്റത്. 

ഗുരുതര പരുക്കേറ്റ റോയിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ കുത്തിയ അമൽ എന്നയാൾ ഒളിവിലാണ്.  

വെള്ളിയാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് മൂവരും അട്ടപ്പള്ളം ബീവറേജിലെത്തി മദ്യപിച്ചത്. 

തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിന് ഇടയിലാണ് അമല്‍ അടുത്തുള്ള കടയില്‍ നിന്ന് കത്തി എടുത്തു കൊണ്ടുവന്ന് റോയിയെയും, ജിനുവിനെയും കുത്തിയത്. പ്രതിയായ അമല്‍ മുമ്പും പല ക്രിമിനല്‍ കേസുകളിലും പ്രതിയാണന്ന് പൊലീസ് അറിയിച്ചു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

കാര്യണ്യ പ്ലസ് ഒന്നാം സമ്മാനം തയ്യൽ തൊഴിലാളിക്ക് 

കോട്ടയം: റിസൽറ്റ് നോക്കി സമ്മാനമില്ലെന്ന് കരുതി പോക്കറ്റിലിട്ട ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം. പെരുവ പതിച്ചേരില്‍ കനില്‍ കുമാറിനാണ് ഇന്നലെ നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്. തയ്യൽ തൊഴിലാളിയാണ് കനിൽ കുമാർ. ഇന്നലെ ഉച്ചയോടെ വെള്ളൂര്‍ സ്വദേശിയായ ലോട്ടറി ഏജന്‍റ് കടയിൽ എത്തിയപ്പോഴാണ് ലോട്ടറി എടുത്തത്. വൈകിട്ട് ഫലം നോക്കിയപ്പോള്‍ സമ്മാനമൊന്നും ഇല്ലെന്നു കരുതിയ ഇയാള്‍ ലോട്ടറി പോക്കറ്റില്‍ തന്നെ വച്ചു. 

പിന്നീട് കടയ്ക്കുള്ള വായ്പ ആവശ്യത്തിനായി ബാങ്കിലെത്തിയപ്പോള്‍ ഒരു സുഹൃത്താണ് കനില്‍ എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നതെന്ന് ഫോണ്‍ വിളിച്ചറിയിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് മുളക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പിച്ചു. 

പ്രസന്നയാണ് കനിലിന്‍റെ ഭാര്യ. പ്രസന്നയും ഭര്‍ത്താവിനൊപ്പം തയ്യല്‍ ജോലി ചെയ്യുകയാണ്. പോളിടെക്‌നിക് വിദ്യാര്‍ഥിയായ വിഷ്ണുവാണ് മകന്‍. കഴിഞ്ഞ ഏഴ് വര്‍ഷമായി മൂര്‍ക്കാട്ടുപടിയില്‍ വാടകയ്ക്ക് താമിസിക്കുന്ന ഈ കുടുംബത്തിന് ഇനി സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും.


Share it:

Idukki

Post A Comment: