ഇടുക്കി: കൂട്ടുകാർക്കൊപ്പം കുളിക്കാൻ പുഴയിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കഞ്ഞിക്കുഴി പഴയരിക്കണ്ടം പുഴയിലാണ് അപകടം നടന്നത്. പൊന്നെടുത്താന്‍ മുതലക്കുഴിയില്‍ അജീഷിന്‍റെ മകന്‍ അഭിമന്യു (13) ആണ് മരിച്ചത്.
ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. പഴയരിക്കണ്ടം പിള്ളസിറ്റി ഭാഗത്തുള്ള കുളിക്കടവിലാണ് സുഹൃത്തുക്കൾക്കൊപ്പം അഭിമന്യു കുളിക്കാനിറങ്ങിയത്. വെള്ളത്തിൽ മുങ്ങിയ ശേഷം ഏറെനേരം കഴിഞ്ഞിട്ടും അഭിമന്യു വെള്ളത്തില്‍ നിന്നും മുകളിലേക്ക് വരാത്തത് കണ്ട് കൂട്ടുകാര്‍ ബഹളം വയ്ക്കുകയായിരുന്നു.
ഇത് കേട്ട് സമീപത്ത് നിമാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അഭിമന്യുവിനെ വെള്ളത്തിനടിയില്‍ നിന്നും കണ്ടെടുത്തത്.
തുടര്‍ന്ന് കഞ്ഞിക്കുഴിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേയാണ് മരണപ്പെട്ടത്. കഞ്ഞിക്കുഴി റോസ്‌മെഡ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
Post A Comment: