മുംബൈ: ഡിസംബർ മാസത്തിൽ ഇന്ത്യയിലെ 36 ലക്ഷം വാട്‌സാപ് അക്കൗണ്ടുകൾ നീക്കം ചെയ്‌തതായി വാട്‌സാപ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ് തങ്ങളുടെ പ്രതിമാസ റിപ്പോര്‍ട്ട് പുറത്തിറക്കിയതിലാണ് ഈ വിവരങ്ങളുള്ളത്.
ഇന്ത്യയിലെ 2021 ലെ പുതിയ ഐടി നിയമങ്ങള്‍ കണക്കിലെടുത്താണ് അക്കൗണ്ടുകള്‍ നീക്കം ചെയ്തതെന്ന് വാട്ട്സ്ആപ് വ്യക്തമാക്കി. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 31 നും ഇടയില്‍, 3,677,000 വാട്ട്സ്ആപ് അക്കൗണ്ടുകള്‍ക്കാണ് പൂട്ടുവീണത്. 1,389,000 ഉപയോക്താക്കളില്‍ നിന്ന് വിശദീകരണം പോലും ലഭിക്കുന്നതിന് മുന്‍പാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്തത്.
ഇന്ത്യയില്‍ ആകെ 400 മില്യണിലധികം ഉപയോക്താക്കളാണ് ഇന്‍സ്റ്റന്‍റ് മെസേജിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിനുള്ളത്. 2021ലെ പുതുക്കിയ ഐടി നിയമപ്രകാരം അഞ്ച് ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അവരവരുടെ പ്രതിമാസ പ്രകടനവും മറ്റും റിപ്പോര്‍ട്ടായി നല്‍കേണ്ടതുണ്ട്.
ഡിസംബര്‍ ഒന്നാം തിയതി മുതല്‍ 31 വരെ ഉപയോക്താക്കള്‍ കമ്പനിയെ അറിയിച്ച പരാതികളും അത് പരിഹരിക്കാന്‍ കമ്പനി സ്വീകരിച്ച നടപടികളും റിപ്പോര്‍ട്ടിലൂടെ വാട്ട്സ്ആപ് വിശദമാക്കിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
പാസ്റ്ററെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
കരുനാഗപ്പള്ളി: പ്രാർഥന നടത്തുന്നതിനിടെ പാസ്റ്ററെ മുഖം മൂടി ധരിച്ചെത്തി മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വവ്വാക്കാവിന് സമീപത്താണ് സംഭവം നടന്നത്. ജനുവരി 15ന് നടന്ന സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കടത്തൂര്‍ പുല്ലംപ്ലാവില്‍ കിഴക്കതില്‍ അക്ഷയനാഥ് (23), കടത്തൂര്‍ ഹരിഭവനത്തില്‍ ഹരിപ്രസാദ് (35), കടത്തൂര്‍ ദേവിവിലാസത്തില്‍ നന്ദു (22) എന്നിവരെയാണ് ഓച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ എ. നിസാമുദ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കരുനാഗപ്പള്ളി വവ്വാക്കാവിനു പടിഞ്ഞാറുവശത്തെ പൈങ്കിളി കാഷ്യൂ ഫാക്ടറിയുടെ വളപ്പിനുള്ളിലെ കെട്ടിടത്തില്‍ ഒരുമാസമായി പാസ്റ്റര്‍ റെജി പാപ്പച്ചന്‍റെ നേതൃത്വത്തില്‍ പെന്തക്കോസ്ത് സഭയുടെ പ്രാര്‍ഥന നടന്നുവരികയായിരുന്നു. പൈങ്കിളി കാഷ്യൂ ഉടമ ജയചന്ദ്രന്‍റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രാര്‍ഥന നടന്നത്.
ഇതില്‍ എതിര്‍പ്പുള്ള പ്രതികള്‍ മതില്‍ ചാടിക്കടന്ന് ഫാക്ടറിക്കുള്ളില്‍ കയറി പാസ്റ്ററെയും ഭാര്യയെയും ഭാര്യാമാതാവിനെയും മര്‍ദിച്ച് അവശരാക്കി. അക്രമത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത മുഴുവന്‍പേരെയും തിരിച്ചറിഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
Post A Comment: