ഇടുക്കി: അനധികൃത മദ്യവിൽപ്പന നടത്തി വന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ഉപ്പുതറ മാട്ടുത്താവളം ബ്രാഞ്ച് സെക്രട്ടറി മങ്ങാട്ട്ശേരിയിൽ രതീഷ് ആണ് എക്സൈസിന്‍റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 16.5 ലിറ്റർ വിദേശ മദ്യം കണ്ടെത്തി.
പീരുമേട് എക്സൈസാണ് പ്രതിയെ പിടികൂടിയത്. ചില്ലറ വിൽപനയ്ക്കായി വാങ്ങി വച്ചിരുന്നതാണെന്നാണ് വിവരം. പ്രതി നാളുകളായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു.
പാർട്ടി ബന്ധം മറയാക്കി അനധികൃത മദ്യ കച്ചവടം നടത്തി വരികയായിരുന്നുവെന്നാണ് എക്സൈസിനു ലഭിച്ചിരിക്കുന്ന വിവരം. കച്ചവടത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
വൈദ്യുത നിരക്ക് വർധന പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ. ഇന്ന് മുതൽ നാല് മാസത്തേക്കാണ് നിരക്ക് വർധന. യുണിറ്റിന് ഒൻപത് പൈസയാണ് കൂടുക.
40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക. കഴിഞ്ഞ വർഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്.
87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.
Post A Comment: