www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1764) Idukki (1732) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇന്ത്യയിൽ ആദ്യമായി പുരുഷൻ പ്രസവത്തിന് തയാറെടുക്കുന്നു; കേരളം കാത്തിരിക്കുന്നത് ആദ്യ ട്രാൻസ്മെൻ പ്രസവത്തിന്

Share it:



കൊച്ചി: ഇന്ത്യയിൽ ആദ്യമായി ഒരു പുരുഷൻ പ്രസവിക്കാനൊരുങ്ങുന്നു. കേരളത്തിലാണ് ട്രാൻസ്മെൻ പ്രസവം ആദ്യമായി നടക്കാനൊരുങ്ങുന്നത്. ട്രാന്‍സ് കപ്പിളായ സിയയും സഹദുമാണ് ഈ ഭാഗ്യ ജോഡികൾ.

സഹദിന്‍റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ താരാട്ടാനായി കാത്തിരിക്കുകയാണ് സിയയും. മൂന്ന് വർഷങ്ങൾ മുമ്പാണ് കോഴിക്കോട് സ്വദേശനി സിയയുടെയും തിരുവനന്തപുരം സ്വദേശി സഹദിന്‍റെയും പ്രണയം പൂവിട്ടത്.

സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയപ്പോള്‍ ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങി. ഇതിനു പിന്നാലൊയണ് ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മെന്‍ പ്രഗ്‌നന്‍സി എന്ന ചരിത്രം കുറിക്കാനും ഈ ജോഡികൾ തയാറെടുക്കുന്നത്.  

കുഞ്ഞിന്‍റെ വരവറിയിച്ച് സിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്..

ജന്മം കൊണ്ടോ ശരീരം കൊണ്ടോ സ്ത്രീ ആയില്ലെങ്കിലും എന്നിലെ സ്ത്രീത്വം ഞാന്‍ അറിഞ്ഞു വളര്‍ന്ന കാലമത്രയും എന്നുള്ളിലുണ്ടായ ഒരു സ്വപ്നം 'അമ്മ'..... ആ വേദനയും സുഖവും അറിയാനോ അനുഭവിക്കാനോ ഈ ജന്മമത്രയും എന്‍റെ ശരീരം എന്നെ അനുവദിക്കില്ലായിരിക്കാം..... 

ഞാന്‍ അറിയുന്ന ദൈവം എന്നെ അറിഞ്ഞെന്നതു പോലെ കാലം എന്‍റെ ആഗ്രഹങ്ങള്‍ അറിയുന്നു. ആരാണെന്ന് പോലും അറിയാത്ത ഒരാള്‍ക്ക് പേരും കണ്ടു വച്ച് കുന്നോളം സ്വപ്നങ്ങളും പേറി ഒമ്പതു മാസത്തോളം കാത്തിരിക്കുന്നതല്ലേ ഒരമ്മയുടെ പ്രതിക്ഷ...... എന്നിലെ കാത്തിരുന്ന സ്വപ്നം പൂവണിയും പോലെ ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേള്‍ക്കാന്‍ കാത്തിരിക്കുന്നു.... 

കുറഞ്ഞ ദിനങ്ങള്‍ മാത്രം. ഏതൊരു പ്രതിസന്ധിയിലും തളരാതെ പതറാതെ മുന്നോട്ട് പോകാനുള്ള കഴിവ് എനിക്കും എന്റെ സ്വപ്നങ്ങളെ അറിഞ്ഞ ജീവിത പങ്കാളിക്കും നല്‍കണേ നാഥാ.... 

എന്‍റെ സ്വപ്നങ്ങള്‍ക്കു ചിറകുവിരിച്ച് എനിക്കു കൂട്ടായത് എന്‍റെ ഇക്ക?? @zahhad__fazil ??പിറന്ന ശരീരത്താല്‍ ജീവിക്കാന്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ തന്‍റെ ഇഷ്ടങ്ങളെ മുറുകെ പിടിച്ച് ജീവിക്കുമ്പോള്‍ അവന്‍റെ ശരീരത്തെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് മാറ്റുവാന്‍ ആരംഭിച്ചു...... 

ഹോര്‍മോണ്‍ തറാപ്പികളും ബ്രെസ്റ്റ് റിമൂവല്‍ സര്‍ജറിയും... കാലം ഞങ്ങളെ ഒരുമിപ്പിച്ചു. മൂന്ന് വര്‍ഷമാകുന്നു. അമ്മ എന്ന എന്നിലെ സ്വപ്നം പോല അച്ഛന്‍ എന്ന അവന്‍റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും ഞങ്ങളെ ഒറ്റ ചിന്തയിലെത്തിച്ചു. പൂര്‍ണ്ണ സമ്മതത്താല്‍ ഇന്ന് 8 മാസം പ്രായമുള്ള ജീവന്‍ തന്‍റെ ഉദരത്തില്‍ ചലിക്കുന്നു ...... ഞങ്ങളുടെ ആഗ്രഹങ്ങള്‍ യാഥാര്‍ത്യമാക്കാന്‍ ഞങ്ങളെടുത്ത തീരുമാനങ്ങള്‍ പിന്തുണച്ചു. ഞങ്ങള്‍ അറിഞ്ഞതില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ ആദ്യത്തെ TRAN'S MAN PREGNANCY....... 

ഒറ്റപ്പെട്ട ജീവിതത്തില്‍ കൊച്ചു കുടുംബമാകുന്ന ഞങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയോടെ കുട നിന്ന എന്‍റെ ഇത്താക്കും അളിയനും അവന്‍റെ അമ്മക്കും പെങ്ങള്‍ക്കും ഡോക്ടര്‍ക്കും ഞങ്ങളെ ഇഷ്ടപ്പെട്ടു കൂടെ നിക്കുന്ന എല്ലാര്‍ക്കും ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി പറയുന്നു......''

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

വൈദ്യുത നിരക്ക് വർധന പ്രാബല്യത്തിൽ 

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ. ഇന്ന് മുതൽ നാല് മാസത്തേക്കാണ് നിരക്ക് വർധന. യുണിറ്റിന് ഒൻപത് പൈസയാണ് കൂടുക. 

40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക. കഴിഞ്ഞ വർഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്. 

87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു. 

Share it:

Viral

Post A Comment: