കല്‍പ്പറ്റ: ബാങ്കിൽ നിന്നും ജപ്‌തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ 70 വയസുകാരൻ കർഷകൻ ജീവനൊടുക്കി. വയനാട് പുല്‍പ്പള്ളി ഭൂദാനം നടുക്കിടിയില്‍ കൃഷ്ണന്‍കുട്ടിയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.
ബാങ്കിന്‍റെ ജപ്തി ഭീഷണിയാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. ബത്തേരി കാര്‍ഷിക വികസന ബാങ്കില്‍ നിന്ന് 2013ല്‍ കൃഷ്ണന്‍കുട്ടി ഒരുലക്ഷം രൂപ വായ്പ എടുത്തിരുന്നു. രണ്ടുതവണ പലിശ അടച്ച് പുതുക്കിയെങ്കിലും കൃഷി നാശത്തെ തുടര്‍ന്ന് വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞയാഴ്ച ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ജപ്തി നടപടികളുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിഷം കഴിച്ച് അവശനിലയിലായ ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
വൈദ്യുത നിരക്ക് വർധന പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ. ഇന്ന് മുതൽ നാല് മാസത്തേക്കാണ് നിരക്ക് വർധന. യുണിറ്റിന് ഒൻപത് പൈസയാണ് കൂടുക.
40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക. കഴിഞ്ഞ വർഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്.
87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.
Post A Comment: