ന്യൂഡല്‍ഹി: ഇറക്കുമതി തീരുവ കൂട്ടിയതോടെ സ്വർണത്തിനടക്കം വില ഉയരും. അതേസമയം മൊബൈൽ ഫോൺ അടക്കമുള്ളവയ്ക്ക് വില കുറയും. സ്വര്‍ണം, വെള്ളി, വജ്രം, വസ്ത്രം എന്നിവയുടെ ഇറക്കുമതി തീരുവയാണ് കേന്ദ്ര ബജറ്റിൽ കൂട്ടിയത്.
സിഗററ്റിന് മൂന്ന് വര്‍ഷത്തേയ്ക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി. ഇലക്ട്രിക് കിച്ചണ്‍ ചിമ്മിനിയുടെ നികുതി കൂട്ടി. അതേസമയം ക്യാമറ മൊബൈല്‍, ടിവി ഘടകങ്ങള്‍ ലിഥിയം സെല്‍ എന്നിവയുടെ വില കുറയും.
മുതിര്‍ന്ന പൗരന്മാരുടെ നിക്ഷപത്തിനുള്ള പരിധി 15ല്‍ നിന്നും 30 ശതമാനമാക്കി ഉയര്‍ത്തും. സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ കേന്ദ്രം ഒരു വര്‍ഷത്തേക്ക് കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.
രാഷ്ട്രത്തിന്‍റെ സമഗ്രസാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ പ്രഖ്യാപിച്ചിരുന്നത്. 50 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്പയാണിത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
വൈദ്യുത നിരക്ക് വർധന പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ. ഇന്ന് മുതൽ നാല് മാസത്തേക്കാണ് നിരക്ക് വർധന. യുണിറ്റിന് ഒൻപത് പൈസയാണ് കൂടുക.
40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക. കഴിഞ്ഞ വർഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്.
87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.
Post A Comment: