ഇടുക്കി: ടിടിസി വിദ്യാർഥിനിയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഓടി രക്ഷപെട്ട യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി ആൽവിനാണ് പിടിയിലായത്. ഇന്നലെയായിരുന്നു പാലക്കാട് സ്വദേശിനി പ്രിൻസിയെ മൂന്നാറിൽ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഇയാൾ ഒളിവിൽ പോയത്.
കൊലപാതക ശ്രമത്തിന് കാരണം പ്രണയ നൈരാശ്യമെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരും ഒരേ നാട്ടുകാരാണ്. ഇതിനിടെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് ടി.ടി.സി വിദ്യാർഥിനിയായ പാലക്കാട് സ്വദേശിനി പ്രിൻസിക്ക് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രിൻസിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
വൈദ്യുത നിരക്ക് വർധന പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ. ഇന്ന് മുതൽ നാല് മാസത്തേക്കാണ് നിരക്ക് വർധന. യുണിറ്റിന് ഒൻപത് പൈസയാണ് കൂടുക.
40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക. കഴിഞ്ഞ വർഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്.
87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.
Post A Comment: