ഇടുക്കി: ചാരായവും വിദേശ മദ്യവും ഉൾപ്പെടെ ഹൈടെക് ബാർ നടത്തിയ ആൾ എക്സൈസ് പിടിയിൽ. വെള്ളിലാംകണ്ടം പുത്തൻ പറമ്പിൽ ഗോപിയാണ് അറസ്റ്റിലായത്. കട്ടപ്പന എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.കെ. സുരേഷിന്‍റെ നേതൃത്വത്തില്‍ വെള്ളിലാംകണ്ടത്ത് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലാകുന്നത്.
ഇയാൾ വിൽപ്പനയ്ക്കായി സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായവും, വാറ്റുപകരണങ്ങളും, 10 ലിറ്റര്‍ വിദേശ മദ്യവും പിടികൂടി. പ്രതി വ്യാജ മദ്യ വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പ്രിവന്‍റീവ് ഓഫീസര്‍ ജെ. പ്രകാശ്, സി.ഇ.ഒമാരായ പ്രിന്‍സ് എബ്രഹാം, സി.എന്‍. ജിന്‍സണ്‍, സജിമോന്‍ രാജപ്പന്‍, പി.കെ. ബിജുമോന്‍, ഷീനാ തോമസ്, ഷിജോ അഗസ്റ്റിന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
വൈദ്യുത നിരക്ക് വർധന പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ. ഇന്ന് മുതൽ നാല് മാസത്തേക്കാണ് നിരക്ക് വർധന. യുണിറ്റിന് ഒൻപത് പൈസയാണ് കൂടുക.
40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക. കഴിഞ്ഞ വർഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്.
87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.
Post A Comment: