www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1765) Idukki (1733) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാഞ്ചിയാറ്റിലും മാട്ടുക്കട്ടയിലും ഭീതി പരത്തി തെരുവുനായ; മൂന്ന് പേർക്ക് കടിയേറ്റു

Share it:



ഇടുക്കി: കാഞ്ചിയാറ്റിലും മാട്ടുക്കട്ടയിലും ഭീതി പരത്തി തെരുവുനായ ആക്രമണം. രണ്ടിടത്തുമായി മൂന്ന് പേർക്ക് കടിയേറ്റു. കാഞ്ചിയാറ്റിൽ തൊവരയാര്‍ സ്വദേശി അജിത്ത്, കക്കാട്ടുകട സ്വദേശി ജോസ് എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ബുധനാഴ്ച്ച രാവിലെയാണ് പ്രദേശത്ത് തെരുനായ ഭീതി വിതച്ചത്. 

ബൈക്കില്‍ എത്തിയ അജിത്തിന് നേരെയാണ് ആദ്യം തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. അജിത്തിനെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു കൂടുതല്‍ ചികിത്സക്കായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഇതിനിടെ നായയെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച തൊവരയാര്‍ സ്വദേശിനി സില്‍ജ, വള്ളക്കടവ് സ്വദേശിനി ഷിനി എന്നിവര്‍ക്കും പരുക്കേറ്റു. വൈകിട്ട് വീട്ട് മുറ്റത്ത് നില്‍ക്കുകയായിരുന്ന കക്കാട്ടുകട സ്വദേശി ജോസിനെ (82) തെരുവുനായ ആക്രമിച്ചു. കടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മാട്ടുക്കട്ട പ്രദേശത്ത് കിഴക്കേ മാട്ടുക്കട്ട ചേമ്പളം പുല്ലെഴുത്തില്‍ സദനാണ് നായയുടെ കടിയേറ്റത്. നായക്ക് പേയുണ്ടെന്ന് സംശയിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അയ്യപ്പൻകോവിൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കറങ്ങി നടന്ന തെരുവ് നായ് നിരവധി പേരെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

വൈദ്യുത നിരക്ക് വർധന പ്രാബല്യത്തിൽ 

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ. ഇന്ന് മുതൽ നാല് മാസത്തേക്കാണ് നിരക്ക് വർധന. യുണിറ്റിന് ഒൻപത് പൈസയാണ് കൂടുക. 

40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക. കഴിഞ്ഞ വർഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്. 

87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.


Share it:

Idukki

Post A Comment: