തിരുവനന്തപുരം: പിതാവിന്‍റെ കൈയിൽ നിന്നും വീണു പരുക്കേറ്റ നാലു വയസുകാരൻ മരിച്ചു. പാറശാല പരശുവയ്ക്കലിൽ പനയറക്കൽ സ്വദേശികളായ രജിൻ- ധന്യാ ദമ്പതികളുടെ ഇളയ മകൻ ഇമാമാണ് മരിച്ചത്. ഇമാനുമായി പിതാവ് നഴ്സറിയില്‍ പോകാനിറങ്ങുമ്പോഴായിരുന്നു സംഭവം.
കുട്ടിയെ ഒക്കത്തിരുത്തി പുറത്തേക്കിറങ്ങിയ പിതാവ് കളിപ്പാട്ടത്തില്‍ ചവിട്ടി തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ കുട്ടിയുടെ തലയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നു. ഇമാനെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ശസ്ത്രക്രിയയും മണിക്കൂറുകള്‍ നീണ്ട ചികിത്സയും നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: