ഇടുക്കി: കനത്ത മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 133 അടി പിന്നിട്ടു. വൈകിട്ട് ആറിന് 133.05 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. രണ്ട് ദിവസമായി അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്നതില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. പെരിയാര്‍ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഇടുക്കിയിൽ ഓറഞ്ച് അലട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇടുക്കിയില്‍ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ജല വിനോദങ്ങള്‍ക്കും സാഹസിക വിനോദങ്ങള്‍ക്കും 25, 26 തീയതികളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയില്‍ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചു.
ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വ്യാഴം) കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂണ്‍ -26) അവധിയായിരിക്കും.
Join Our Whats App group
Post A Comment: