www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1788) Idukki (1750) Mostreaded (1612) Crime (1368) National (1188) Entertainment (828) world (421) Viral (419) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രണ്ട് വയസുകാരൻ പുറത്തിറങ്ങിയതറിയാതെ കാർ യാത്ര തുടർന്നു; റോഡിലൂടെ തനിയെ നടന്ന് കുട്ടി

Share it:



കാസർകോഡ്: നിർത്തിയിട്ട കാറിൽ നിന്നും രണ്ട് വയസുകാരൻ പുറത്തിറങ്ങിയതറിയാതെ കാറിലുണ്ടായിരുന്നവർ യാത്ര തുടർന്നു. കാർ പോയ ദിശയിലേക്ക് കുട്ടി തനിയെ നടന്നത് മീറ്ററുകളോളം. 

ഞായറാഴ്ച്ച വൈകിട്ട് അഞ്ചരയോടെ കാഞ്ഞങ്ങാടാണ് സംഭവം നടന്നത്. യാത്രക്കിടെ കുപ്പിവെള്ളം വാങ്ങാനായിട്ടാണ് കാർ നിർത്തിയത്. ഒരാൾ ഇറങ്ങി കുപ്പി വെള്ളം വാങ്ങുന്നതിനിടെ രണ്ടോ, മൂന്നോ കുട്ടികളും ഒപ്പം ഇറങ്ങി. വെള്ളം വാങ്ങി തിരികെ കയറിയപ്പോൾ എല്ലാ കുട്ടികളും കാറിൽ കയറിയെന്നാണ് ഒപ്പമുണ്ടായിരുന്നവർ കരുതിയത്.

എന്നാൽ രണ്ടു വയസുകാരൻ കാറിൽ കയറിയിരുന്നില്ല. എല്ലാവരും കയറിയെന്ന വിശ്വാസത്തിൽ മറ്റുള്ളവർ യാത്ര തുടർന്നു. ഈ സമയം കുട്ടി കാർ പോയ ദിശ ലക്ഷ്യമാക്കി മീറ്ററുകളോളം നടന്നു. 

ഈ സമയത്ത് എതിരെ വന്ന വഴിയാത്രക്കാരൻ കുട്ടി തനിയെ നടക്കുന്നത് ശ്രദ്ധിക്കുകയും ചോദിച്ചപ്പോൾ കുട്ടി കാർ പോയ ഭാഗത്തേക്ക് കൈ ചൂണ്ടുകയും ചെയ്‌തു. തുടർന്ന് ഇയാള്‍ കുട്ടിയെ എടുത്ത് പൊലീസ് എയ്ഡ് പോസ്റ്റിലെത്തിച്ചു. കാർ കണ്ടെത്തി കുട്ടിയെ തിരികെ ഏൽപ്പിച്ചു. 

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

Share it:

Kerala

Post A Comment: