www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1840) Idukki (1781) Mostreaded (1616) Crime (1404) National (1206) Entertainment (838) world (430) Viral (427) Video (353) Health (203) Gallery (162) mollywood (160) sports (137) Gulf (133) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (37) Gossip (32) Tech (29) featured (27) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (14) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (2) boxoffice (2)

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറന്നേക്കും

Share it:



കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് നാളെ (ജൂൺ 28 ശനി) തുറന്നേക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്. അണക്കെട്ടിൽ ജലനിരപ്പ് 135 അടിയിൽ തുടരുകയാണ്. ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്പിൽവെ ഷട്ടർ വഴി ജലം ഒഴുക്കി വിടുമെന്ന് തമിഴ്നാട് മുന്നറിയിപ്പ് നൽകിയിരുന്നു. 

പെരിയാറിന്‍റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. മാറിത്താമസിക്കുന്നവര്‍ക്കായി ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

പെരിയാര്‍, മഞ്ജുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളില്‍ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ ജില്ലാ കലക്ടര്‍ റവന്യൂ, പോലീസ് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ പകല്‍ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്‌നാടിനോട് അഭ്യര്‍ഥിച്ചതായി കലക്ടര്‍ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം തയ്യാറാണ്. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Kerala

Post A Comment: