കൽപ്പറ്റ: കളിച്ചുകൊണ്ടിരിക്കെ കാണാതായ മൂന്നര വയസുകാരിയെ വീടിനുള്ളിൽ നിന്നു തന്നെ കണ്ടെത്തി. കൽപ്പറ്റ സ്വദേശികളുടെ മകളെയാണ് വീടിന്‍റെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരികെ കാണാതായത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ വീടിനുള്ളിൽ തുണി കൂട്ടിയിട്ടിരിക്കുന്നതിനിടയിൽ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഒരു മണിക്കൂറോളം നേരം പൊലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. വീടിന് അകത്ത് തുണി കൂട്ടിയിട്ടിരിക്കുന്നതിന് അടിയിലാണ് കുട്ടി ഉണ്ടായിരുന്നത്. കുട്ടി ഉറങ്ങി പോയതിനാല്‍ കുട്ടി ആളുകളുടെ ബഹളം കേട്ടില്ല.
രാവിലെ 11 ഓടെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി എത്തിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് സിസിടിവി അടക്കം പരിശോധിച്ചെങ്കിലും കുട്ടി വീടിന് പുറത്തേക്ക് പോകുന്നത് കണ്ടെത്താനായില്ല.
ഈ സമയം മുറിയില്‍ തുണി കൂട്ടിയിട്ടിരുന്നതിനുള്ളില്‍ ഉറങ്ങുകയായിരുന്നു കുട്ടി. സമീപവാസികള്‍ വീട്ടിലെ പരിശോധനയ്ക്കിടെ തുണിക്കള്‍ക്കിടയില്‍ കുട്ടിയുടെ കാല് നീണ്ട് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ഉറങ്ങി കിടുന്ന കുട്ടിയെ കണ്ടെത്തിയത്.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
കൂട്ടത്തോടെ പറന്നുയർന്നും വീണ്ടും പറന്നിറങ്ങിയും പ്രാവിൻകൂട്ടം..... വണ്ടിപ്പെരിയാർ ടൗണിൽ നിന്നുള്ള മനോഹര ദൃശ്യം.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് പത്ത് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എട്ട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കാസര്‍ഗോഡ് ജില്ലയിലും ആലപ്പുഴ കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. മലയോര മേഖലയിലും തീരം മേഖലയിലും ജാഗ്രത തുടരണം.
സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കിയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. പലയിടത്തും മരം വീണും മണ്ണുവീണും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
Post A Comment: