ഇടുക്കി: ഏലത്തോട്ടത്തിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ദമ്പതികൾ പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ സ്വദേശിയുടെ ഉടമസ്ഥതതയിലുള്ള എഴുകുംവയലിലെ ഏലത്തോട്ടത്തിലാണ് ജാർഖണ്ഡ് സ്വദേശിയായ മസൂർ (37) നെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാൾക്കൊപ്പം തോട്ടത്തിൽ താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശികളായ സുനിൽ (40) ഭാര്യ മാണ്ഡി (36) എന്നിവരെ രക്ഷപെടാനുള്ള ശ്രമത്തിനിടെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വ രാവിലെ പ്രദേശവാസികളാണ് താമസ സ്ഥലത്ത് മുറിക്കുള്ളിൽ മസൂറിനെ മരിച്ച നിലയിൽ കണ്ടത്. ഇതേ വീട്ടിൽ താമസിച്ചിരുന്ന സുനിലും മാണ്ഡിയും സ്ഥലത്തുണ്ടായിരുന്നില്ല. ഇതോടെ നാട്ടുകാർ വിവരം ഉടമയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
ദമ്പതികളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും കോട്ടയത്തേക്കുള്ള ബസിൽ കയറിയതായി വിവരം ലഭിച്ചു. തുടർന്ന് അയ്യപ്പൻകോവിൽ പരപ്പിൽവച്ച് ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എന്നാൽ മരണവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും രാവിലെ മസൂർ മരിച്ചു കിടക്കുന്നത് കണ്ടതോടെ ഭയന്നു പോയതുകൊണ്ടാണ് സ്ഥലം വിട്ടതെന്നുമാണ് ഇവർ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. പോസ്റ്റ് മോർട്ടത്തിനു ശേഷമേ ഇയാളുടെ മരണ കാരണം വ്യക്തമാകു. ഇതിനു ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് നെടുങ്കണ്ടം പൊലീസ് പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
കൂട്ടത്തോടെ പറന്നുയർന്നും വീണ്ടും പറന്നിറങ്ങിയും പ്രാവിൻകൂട്ടം..... വണ്ടിപ്പെരിയാർ ടൗണിൽ നിന്നുള്ള മനോഹര ദൃശ്യം.
ഇടുക്കിയിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
ഇടുക്കി: അണക്കരയ്ക്ക് സമീപം ചെല്ലാർകോവിലിൽ ബൈക്ക് അപകടം രണ്ട് യുവാക്കളുടെ ജീവനെടുത്തത് പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിന് കാത്തിരിക്കവെ. ചൊവ്വ ഉച്ചയ്ക്ക് രണ്ടോടെയാണ് തൊഴിലാളികളുമായി പോയ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചത്.
അണക്കര സ്വദേശികളായ അലന്‍ കെ. ഷിബു (18), ഷാനെറ്റ് ഷൈജു (18) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരുക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെല്ലാര്‍കോവില്‍ ഭാഗത്ത് ഏലത്തോട്ടത്തിലെ ജോലികഴിഞ്ഞ് തൊഴിലാളികളുമായി കമ്പംമെട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ യുവാക്കള്‍ റോഡിലേക്ക് തെറിച്ച് വീണു. സുഹൃത്തുക്കളായ ഇരുവരും പ്ലസ് ടു കഴിഞ്ഞ് ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Post A Comment: