ചേർത്തല: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ഒറ്റമശേരി നവര്‍ത്തില്‍ ലാലിന്‍റെ മകന്‍ വിപിന്‍ ലാല്‍ (25) ആണ് മരിച്ചത്.
ഒറ്റമശേരി പൊഴിച്ചാലിൽ ഞായറാഴ്ച്ച വൈകിട്ടായിരുന്നു അപകടം. രണ്ടു കൂട്ടുകാരോടൊപ്പം ഇയാള്‍ കുളിക്കാന്‍ ഇറങ്ങിയത്. മറ്റുള്ളവരോടൊപ്പം മറുകരയിലേക്ക് നീന്തുന്നതിനിടെയായിരുന്നു അപകടം.
സുഹൃത്തുക്കള്‍ നീന്തി മറുകരയിലെത്തിയെങ്കിലും നീന്തുന്നതിനിടെ വിപിന്‍ ആഴത്തിലേക്ക് താഴ്ന്ന് പോകുകയായിരുന്നു. ഇതുകണ്ട സമീപവാസിയുടെ നേതൃത്വത്തില്‍ ഇയാളെ കരക്കെത്തിച്ച് അര്‍ത്തുങ്കലിലെ സ്വകാര്യ ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി.
Join Our Whats App group

Post A Comment: