www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1924) Idukki (1856) Mostreaded (1617) Crime (1460) National (1233) Entertainment (849) Viral (443) world (443) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (42) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (23) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

വായിൽ തേനീച്ച കയറി; ഇന്ത്യൻ വ്യവസായി സഞ്ജയ് കപൂർ യുകെയിൽ മരിച്ചു

Share it:



ലണ്ടൻ: ലോകത്തിലെ തന്നെ പ്രമുഖ വ്യവസായി പോളോ കളിക്കുന്നതിനിടെ തേനീച്ച വായിൽ കയറി ദാരുണമായി മരിച്ചു. ഇലക്ട്രോണിക് വാഹന നിർമാണ രംഗത്ത് ലോകത്തിലെ പ്രമുഖ കമ്പനികളിലൊന്നായ സോന കോംസ്റ്റാറിന്‍റെ ചെയര്‍മാനായ സഞ്ജയ് കപൂറാണ് ബ്രിട്ടനില്‍ മരിച്ചത്.

വ്യാഴാഴ്ച പോളോ കളിക്കുന്നതിനിടെ അബദ്ധത്തില്‍ തേനീച്ച വിഴുങ്ങിയ 53കാരന്‍റെ തൊണ്ടയില്‍ തേനീച്ച കുത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകള്‍. തേനീച്ച കുത്തേറ്റ് ഗ്രൗണ്ടിന് പുറത്ത് പോയ സഞ്ജയ് കപൂറിന് ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബോളിവുഡ് നടി കരിഷ്മ കപൂറിന്‍റെ മുന്‍ ഭര്‍ത്താവ് കൂടിയാണ് സഞ്ജയ് കപൂര്‍.

ഫോബ്സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം സഞ്ജയ് കപൂറിന്‍റെ ആസ്തി 10300 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിലും സ്ഥാനം നേടിയിട്ടുള്ള വ്യക്തിയാണ് സഞ്ജയ് കപൂര്‍. പിതാവിന്‍റെ മരണത്തോടെയാണ് സഞ്ജയ് സോന കോംസ്റ്റാറിന്‍റെ തലപ്പത്തേക്ക് വരുന്നത്. 

ഇന്ത്യയ്ക്ക് പുറമെ ചൈന, മെക്സിക്കോ, സെര്‍ബിയ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലും സോന കോംസ്റ്റാറിന് ഫാക്ടറികളുണ്ട്. ഓട്ടോമോട്ടീവ് കോംപൊനന്‍റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍റെ പ്രസിഡന്‍റ് കൂടിയാണ് സഞ്ജയ്. സോന ഗ്രൂപ്പിന്‍റെ സ്ഥാപകനായ ഡോ. സുരിന്ദര്‍ കപൂറിന്‍റെ മകനാണ്. 

ബോളിവുഡ് താരമായ കരിഷ്മ കപൂറിനെ 2003ലാണ് സഞ്ജയ് കപൂര്‍ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. 2016ല്‍ കരിഷ്മയും സഞ്ജയും വേര്‍പിരിഞ്ഞിരുന്നു. മോഡലും സംരംഭകയുമായ പ്രിയ സച്ച്‌ദേവിനെ സഞ്ജയ് 2018ലാണ് വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. 

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

മലാപ്പറമ്പ് പെൺവാണിഭം; ദിവസ വരുമാനം ഒരു ലക്ഷം വരെ 

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ അറസ്റ്റിലായ പ്രതികളുമായി പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷമായി ബന്ധം. പ്രധാന നടത്തിപ്പുകാരി ബിന്ദുവുമായി പൊലീസ് ഉദ്യോഗസ്ഥൻ അഞ്ച് വർഷം മുമ്പാണ് ബന്ധം സ്ഥാപിച്ചത്. മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്നു അന്ന് ഇയാൾ. മറ്റൊരു കേസിന്‍റെ പരിശോധനക്കെത്തിയപ്പോഴാണ് ബിന്ദുവുമായി സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഫോൺ വഴി ബന്ധം തുടർന്നു. 

മെഡിക്കൽ കോളജിൽ നിന്നും ഇയാൾ പിന്നീട് വിജിലൻസിലെത്തി. മെഡിക്കൽ കോളെജിൽ പുതിയ ഇൻസ്പെക്റ്റർ ചുമതലയേറ്റെടുത്തതോടെ പൊലീസുകാരൻ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽ നിന്നും മാറ്റുകയായിരുന്നു. 

പൊലീസുകാരന്‍റെ സുഹൃത്തായ യുവാവും മറ്റൊരു പൊലീസുകാരനും ചേർന്നാണ് പദ്ധതിയുടെ ബുദ്ധികേന്ദ്രമെന്ന നിഗമനത്തിലാണ് പൊലീസ്. 

രണ്ടര മാസം മുമ്പാണ് ബംഗളൂരു, നെയ്യാറ്റിൻകര, തമിഴ്നാട്, ഇടുക്കി സ്വദേശികളായ യുവതികളെ കേന്ദ്രത്തിലെത്തിച്ചത്. 

അവധി ദിവസങ്ങളിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരെ കാണാൻ പൊലീസ് ഉദ്യോഗസ്ഥർ എത്തുന്നെന്ന രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരമാണ് കേസിൽ വഴിത്തിരിവായത്. കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തിയപ്പോൾ ഉദ്യോഗസ്ഥൻ സ്ഥലത്തില്ലായിരുന്നു. 

അനാശാസ്യ കേന്ദ്രത്തിലെ വരുമാനത്തിൽ 70 ശതമാനവും നടത്തിപ്പുകാർക്കാണ് ലഭിച്ചിരുന്നതെന്നാണ് വിവരം. കേന്ദ്രത്തിലെ സ്ത്രീകൾക്ക് ഒരു ഇടപാടുകാരനിൽ നിന്നും 1000 രൂപയാണ് നൽകിയിരുന്നത്. നടത്തിപ്പുകാർ 3000- 3500 രൂപ വരെ ഈടാക്കുന്നുണ്ട്. 

ഒരു ദിവസം അര ലക്ഷം മുതൽ ഒരു ലക്ഷം വരെ വരുമാനമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിൽ ഒരു ഭാഗം പൊലീസിനും ലഭിക്കുന്നുണ്ട്. 

Share it:

business

Post A Comment: