ഫ്ളോറിഡ: ഹണിമൂൺ ആഘോഷത്തിനായി ബീച്ചിലെത്തിയ 29 കാരൻ മിന്നലേറ്റ് മരിച്ചു. അമേരിക്കയിലെ ഫ്ളോറിഡയിലെ ന്യൂ സ്മിര്‍നാ ബീച്ചിലാണ് അപകടം നടന്നത്. കൊളറാഡോ സ്വദേശികളായ നവദമ്പതികളാണ് ഹണിമൂണ്‍ ആഘോഷത്തിനായി ബീച്ചിലെത്തിയത്.
ജേക്ക് റോസെന്‍ക്രാന്‍സ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രകൃതിക്ഷോഭം ഉണ്ടായിരുന്നെങ്കിലും തെളിഞ്ഞ ആകാശമുണ്ടായിരുന്നതിനാല്‍ നിരവധി പേര്‍ ബീച്ചിലുണ്ടായിരുന്ന സമയത്താണ് ഇടിമിന്നലുണ്ടായത്.
മിന്നലേറ്റ ഉടന്‍ തന്നെ സിപിആര്‍ അടക്കമുള്ള ചികിത്സ ലഭ്യമാക്കിയ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യുവാവിന് മാത്രമല്ല മിന്നലേറ്റതെന്നും സമീപത്തെ ഗോള്‍ഫ് കോഴ്‌സിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും മിന്നലേറ്റിട്ടുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇവര്‍ക്ക് പരുക്കുകളുണ്ടെങ്കിലും ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്നാണ് പൊലീസ് അറിയിച്ചു.
Join Our Whats App group
Post A Comment: