www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1800) Idukki (1761) Mostreaded (1615) Crime (1375) National (1197) Entertainment (829) world (426) Viral (421) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണവും പണവും കവർന്നു

Share it:



തിരുവനന്തപുരം: ആളുണ്ടായിരുന്ന സമയത്ത് വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണവും 10,000 രൂപയും കവർന്നു. വെഞ്ഞാറംമൂട്ടിൽ നെല്ലാട് മുൻ പഞ്ചായത്ത് പ്രസിഡന്‍റും പ്രാദേശിക കോൺഗ്രസ് നേതാവുമായ അപ്പുക്കുട്ടൻപിള്ളയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്.

അടുക്കള ഭാഗത്തെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ട്ടാവ് രണ്ടാമത്തെ നിലയില്‍ എത്തി എന്നാണ് വീട്ടുകാരുടെ മൊഴി. മോഷണം നടക്കുന്ന സമയത്ത് അപ്പുക്കുട്ടന്‍ പിള്ളയുടെ മകനും, മരുമകളും, കുട്ടികളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. 

സ്വർണം സൂക്ഷിച്ചിരുന്ന ബാഗ് സമീപ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തി. പുലര്‍ച്ചെ വാതില്‍ തുറന്നപ്പോള്‍ ഒരാള്‍ വീട്ടില്‍ നിന്നും ഓടിപോകുന്നത് കണ്ടുവെന്നാണ് മരുമകള്‍ നല്‍കിയ മൊഴി.

ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഏകദേശം 35 ലക്ഷം രൂപയുടെ കവര്‍ച്ച നടന്നതായിട്ടാണ് വെഞ്ഞാറമൂട് പൊലീസ് പ്രാഥമികമായി സ്ഥിരീകരിക്കുന്നത്. വെഞ്ഞാറമ്മൂട് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ഇറാനെ കാത്തിരിക്കുന്നത് വൻ നാശമോ ?

ജറുസലേം: കീഴടങ്ങാനുള്ള അമേരിക്കയുടെ ഭീഷണി തള്ളി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി രംഗത്തെത്തിയതോടെ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ കലുഷിതമാകും. സംഘർഷം ആറാം ദിവസത്തേക്ക്  നീണ്ടതോടെയാണ് കൂടുതൽ ശക്തമായി പോരടിക്കാനുള്ള ഇറാന്‍റെ നീക്കം. 

ഖമീനിയുടെ വിശ്വസ്തർ അടക്കം ഇറാന്‍റെ ഭരണ മേധാവികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയതിനു പിന്നാലെ ഇറാൻ പോരാട്ടത്തിൽ നിന്നു പിൻമാറുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വീണ്ടും ഇറാൻ പോരാടാൻ ഉറച്ചതോടെ അമേരിക്കയും ബ്രിട്ടണും അടക്കം നേരിട്ട് പോർമുഖത്തേക്ക് ഇറങ്ങുന്നതും വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. 

അതേസമയം പോരാട്ടം കനത്തിൽ ഇറാന് കനത്ത നാശമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

പോരാട്ടം തുടങ്ങിയാൽ അറബ് രാജ്യങ്ങൾ ഒപ്പം നിൽക്കുമെന്ന ഇറാന്‍റെ പ്രതീക്ഷകൾ തെറ്റിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച്ച. ഇറാനെതിരായ ആക്രമണത്തെ ലോക രാജ്യങ്ങൾ എതിർക്കാതിരുന്നതും തിരിച്ചടിയായി. അമേരിക്കയും ബ്രിട്ടണും പോരാട്ടത്തിൽ ഇസ്രയേലിനൊപ്പം ചേർന്നാൽ ഇറാന്‍റെ നഷ്ടം വലുതാകുമെന്നും കണക്കാക്കപ്പെടുന്നു. 

നിലവിൽ ഇസ്രയേൽ പോർ വിമാനങ്ങളും ഡ്രോണുകളും നടത്തിയ ആക്രമണത്തിൽ ഇറാന്‍റെ ആണവ നിലയങ്ങൾക്കും സൈനിക താവളങ്ങൾക്കും തന്ത്രപ്രധാന സ്ഥലങ്ങൾക്കുമടക്കം വലിയ നാശം വന്നിട്ടുണ്ട്. 

ആൾ നാശവും വലുതാണ്. പോരാട്ടം തുടർന്നാൽ നാശനഷ്ടങ്ങൾ പ്രതീക്ഷിക്കുന്നതിനും അപ്പുറമാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിനൊപ്പം രാജ്യത്തിനുള്ളിൽ തന്നെ ഇറാൻ ഭരണകൂടത്തിനെതിരെ ജനരോഷം ഉയരുന്നുമുണ്ട്.

Join Our Whats App Channel

https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y
Share it:

Crime

Post A Comment: