www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1802) Idukki (1764) Mostreaded (1615) Crime (1376) National (1198) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൂട്ടുകാരിയുടെ മുറിയിൽ കയറി സ്വയംഭോഗം; യുകെയിൽ ഇന്ത്യൻ വിദ്യാർഥിക്ക് തടവ് ശിക്ഷ

Share it:



ലണ്ടൻ: ആളില്ലാത്ത സമയത്ത് വിദ്യാർഥിനിയുടെ മുറിയിൽ അതിക്രമിച്ചു കയറി മുറിക്കുള്ളിൽ സ്വയം ഭോഗം ചെയ്‌തു വച്ച ഇന്ത്യൻ വിദ്യാർഥിക്ക് യുകെയിൽ തടവ് ശിക്ഷ. ന്യൂകാസിലിലെ നോർത്താംബ്രിയ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാർഥിയായ ഉദ്കർഷ് യാദവിനെയാണ് ശിക്ഷിച്ചത്.

ഡിഎൻഎ പരിശോധനയിലൂടെയാണ് ഇയാളെ പൊലീസ് കുടുക്കിയത്. കഴിഞ്ഞ ക്രിസ്‌മസ് അവധിക്കാലത്തായിരുന്നു സംഭവം. അവധിക്കാലത്ത് സഹപാഠി വിനോദ യാത്രയ്ക്ക് പോയ തക്കം നോക്കിയാണ് ഉദ്‌കർഷ് മുറിയിൽ അതിക്രമിച്ച് കയറിയത്. 

ഗേറ്റ്സ്ഹെഡിലെ ട്രിനിറ്റി സ്ക്വയറിലെ എല്ലാ മുറികളിലേക്കും കടക്കാൻ കഴിയുന്ന ജിം കീ കാർഡ് ഉപയോഗിച്ചാണ് ഇയാൾ പെൺകുട്ടിയുടെ മുറിയിൽ കയറിയത്.

അവധികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് തന്‍റെ കിടക്കവിരിയിലും ടെഡി ബിയറിലും എന്തോ വെളുത്ത വസ്തു പറ്റിപ്പിടിച്ചിരിക്കുന്നതായി വിദ്യാർഥിനി കെണ്ടെത്തിയത്. തുടർന്ന് ജിം കീ കാർഡിലെ ഡാറ്റ പരിശോധിച്ച പെൺകുട്ടി, ഉദ്കർഷ് യാദവ് തന്‍റെ മുറിയിൽ കയറിയതായി മനസിലാക്കി. 

പിന്നാലെ പെൺകുട്ടി ഉദ്‌കർഷിനെതിരെ കേസ് നൽകി. ഡിഎൻ ടെസ്‌റ്റിലൂടെയാണ് അതിക്രമം നടത്തിയത് ഉദ്കർഷ് തന്നെയാണെന്ന് കോടതി കണ്ടെത്തിയത്. യുവതിക്ക് മൂന്ന് ടെഡി ബിയറിനും കിടക്കവിരിക്കും തുല്യമായ തുക നഷ്ടപരിഹാരം നൽകണമെന്നും, 200 മണിക്കൂർ ശമ്പളമില്ലാത്ത ജോലി ചെയ്യണമെന്നും. 14 മാസത്തെ തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

Join Our Whats App group

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ടയർ ഊരിത്തെറിച്ചു 

ഇടുക്കി: മൂന്നാർ പള്ളിവാസലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്‍റെ മുൻ വശത്തെ ടയർ ഊരിത്തെറിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷം ദേശീയപാത 85ൽ പള്ളിവാസലിനു സമീപത്തായിരുന്നു അപകടം. ദേവികുളത്തു നിന്നും അടിമാലിയിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് ബസിന്‍റെ മുൻ ഭാഗത്തെ ടയർ ഊരിത്തെറിച്ചത്. 

ബസിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല. ഊരിത്തെറിച്ച ടയർ ഉരുണ്ട് ചെന്ന് വഴിയരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോറിക്ഷയ്ക്ക് കേടുപാടു സംഭവിച്ചു. 

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തെന്നിമാറി. ഓട്ടോറിക്ഷയുടെ മുൻ ഭാഗം തകർന്നിട്ടുണ്ട്. ടയർ ഊരിത്തെറിച്ചതും ബസ് നിർത്താനായത് വലിയ അപകടം ഒഴിവാക്കി. 

Share it:
Next
This is the most recent post.
Previous
Older Post

world

Post A Comment: