ഇടുക്കി: മൂന്നാർ ദേവികുളത്ത് തെരുവുനായ ആക്രമണത്തിൽ ആറ് കുട്ടികൾക്ക് പരുക്കേറ്റു. എട്ടാം ക്ലാസ്, പ്ലസ് ടു വിദ്യാർഥികൾക്ക് നേരെയാണ് നായയുടെ ആക്രമണമുണ്ടായത്.
വ്യാഴാഴ്ച്ച രാവിലെയായിരുന്നു സംഭവം. നായയുടെ ആക്രമണത്തിൽ പരുക്കേറ്റ കുട്ടികളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് മുതൽ പ്രദേശത്ത് തെരുവുനായ ആക്രമണം നടത്തുന്നുണ്ടെന്നാണ് വിവരം.
പ്രദേശത്ത് നാളുകളായി തെരുവുനായ ശല്യം രൂക്ഷമാണ്. രണ്ടാഴ്ച്ച മുമ്പ് വിനോദ സഞ്ചാരികളെ അടക്കം നായ ആക്രമിച്ചിരുന്നു. നായ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം രൂക്ഷമാണ്.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
കുമളി- കമ്പം റൂട്ടിലെ ഒരു കൃഷി തോട്ടത്തിന്റെ മനോഹര ദൃശ്യം.
Post A Comment: