ആഗ്ര: റീൽസ് എടുക്കാൻ ശ്രമിക്കുന്നതിനിടെ ആറ് പെൺകുട്ടികൾ നദിയിൽ മുങ്ങി മരിച്ചു. ആഗ്രയിലെ യമുനാ നദിയിലാണ് സംഭവം. സമീപത്തെ വയലിൽ പണി ചെയ്യുകയായിരുന്ന പെൺകുട്ടികൾ ഇൻസ്റ്റഗ്രാമിൽ റീൽ ഇടുന്നതിനായി നദിയിലേക്ക് ഇറങ്ങുകയായിരുന്നു.
നദിയിൽ ഇറങ്ങി നിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ആഴമേറിയ ഭാഗത്തേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. നാല് പേർ ഒഴുക്കിൽപെട്ട് പോയി. രണ്ട് പേരെ പ്രദേശവാസികൾ രക്ഷപെടുത്തി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിന്നീട് നടത്തിയ തിരച്ചിലിൽ മറ്റു നാലുപേരുടെയും മൃതദേഹം കണ്ടെത്തി. ആറ് പേരും ബന്ധുക്കളാണ്. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിന്‍റെ നടുക്കത്തിലാണ് പ്രദേശവാസികൾ. പ്രദേശത്തെ കൃഷിയിടത്തിലാണ് ഇവർ ജോലി ചെയ്‌തു വന്നിരുന്നത്. ചൂട് അസഹ്യമാകുമ്പോൾ നദിയിൽ ഇറങ്ങാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: