ഇടുക്കി: ജില്ലയിൽ പുലർച്ചെ തുടങ്ങിയ പെരുമഴ നിർത്താതെ തുടരുന്നു. ചൊവ്വാഴ്ച്ച പുലർച്ചെയാണ് ഇടവിട്ട് ശക്തമായ മഴ തുടങ്ങിയത്. പലയിടത്തും ശക്തമായ കാറ്റും വീശിയടിക്കുന്നുണ്ട്. മഴ ശക്തമായതോടെ പുഴകളും നദികളും നിറഞ്ഞൊഴുകാൻ തുടങ്ങി.
അണക്കെട്ടുകളിലേക്കും നീരൊഴുക്ക് ശക്തമായിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ രാവിലെ ആറിന് 132.35 അടിയാണ് ജലനിരപ്പ്. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തീരദേശ വടക്കന്‍ ആന്ധ്രാ പ്രദേശിന്‍റെയും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്.
തെക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിന്‍റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Join Our Whats App group
Post A Comment: