ബംഗളൂരു: ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുസ്ലീം പുരോഹിതനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ്. കർണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലാണ് സംഭവം നടന്നത്.
31 കാരനായ മെഹ്ഫൂസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടില്‍ നിന്ന് കരഞ്ഞുകൊണ്ട് പെണ്‍കുട്ടി പുറത്തേക്ക് വരുന്നത് മാതാവ് കണ്ടതോടെയാണ് കുറ്റകൃത്യം പുറത്തുവന്നത്. മെയ് 30 നാണ് സംഭവം നടന്നതെന്ന് മാതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ചോക്ലേറ്റ് വാഗ്ദാനം ചെയ്താണ് മെഹ്ഫൂസ് അവളെ വഞ്ചിച്ചതാണെന്ന് മാതാവ് പറയുന്നു. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഇര. മെയ് 30 ന് വൈകുന്നേരം 6.45 ഓടെ തന്‍റെ മകള്‍ വീടിന് മുന്നില്‍ കളിക്കുകയായിരുന്നുവെന്നും പിന്നീട് കാണാതായെന്നും അവര്‍ പരാതിയില്‍ പറഞ്ഞു. കുറച്ച് കഴിഞ്ഞിട്ടും ഞാന്‍ മകളെ കണ്ടില്ല, എന്നോടൊപ്പം ദര്‍ഗയിലേക്ക് പോകാന്‍ കുട്ടിയെ വിളിക്കാന്‍ പുറത്തേക്ക് പോയി.
ഞാന്‍ ചുറ്റും നോക്കിയപ്പോള്‍, മകള്‍ ഞങ്ങളുടെ അയല്‍വാസിയായ മെഹ്ഫൂസിന്‍റെ വീടിന്റെ പടികള്‍ ഇറങ്ങി കരഞ്ഞുകൊണ്ട് വരുന്നത് ഞാന്‍ കണ്ടു.-അമ്മ പരാതിയില്‍ പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: