www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1790) Idukki (1754) Mostreaded (1613) Crime (1373) National (1193) Entertainment (828) world (422) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തമാശയ്ക്ക് സഹപ്രവർത്തകന്‍റെ പാന്‍റ് വലിച്ചൂരി; സ്ത്രീക്ക് കിട്ടിയത് എട്ടിന്‍റെ പണി

Share it:



സിയോൾ: തമാശയ്ക്ക് സഹപ്രവർത്തകന്‍റെ പാന്‍റ് വലിച്ചൂരിയ യുവതിക്ക് ഒടുക്കം വലിയ തുക പിഴയൊടുക്കാൻ കോടതി വിധി. ദക്ഷിണ കൊറിയയിലാണ് സംഭവം നടന്നത്. 

2100 ഡോളർ പിഴ അടയ്ക്കാനും എട്ട് മണിക്കൂർ ലൈംഗികാതിക്രമം തടയുന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് ബിബിസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 

കഴിഞ്ഞ വർഷം ഒക്ടോബറിൽ വടക്ക് കിഴക്കൻ ഗാങ്വോൺ പ്രവിശ്യയിലെ ഒരു റെസ്റ്റോറന്‍റിലെ അടുക്കളയിൽ വെച്ചാണ് സംഭവം നടന്നത്.  സുഹൃത്തുക്കൾക്കൊപ്പം നിന്നപ്പോൾ തമാശക്കായി സഹപ്രവർത്തകന്‍റെ പാന്‍റ് വലിച്ചുരിയതായിരുന്നു 50 കാരി. എന്നാൽ പാന്‍റിനൊപ്പം ഇ‍യാളുടെ അടിവസ്ത്രവും ഊരിപ്പോന്നു. ഇതോടെ കൂട്ടുകാർക്കുമുമ്പിൽ ഇയാൾ നഗ്നനാക്കപ്പെടുകയായിരുന്നു. 

തമാശക്കായി ചെയ്‌തതാണെന്ന് കോടതിൽ വാദിച്ചെങ്കിലും അംഗീകരിച്ചില്ല. തമാശയ്ക്കായി ദക്ഷിണ കൊറിയയിലെ റിയാലിറ്റി ഷോകളിലും ടിവി പരിപാടികളിലും ഇത്തരത്തിലൊരു രീതി ചെയ്ത് വരുന്നുണ്ടെങ്കിലും പലപ്പോഴും അത് വിമർശനങ്ങൾക്കും ഇടയാക്കാറുണ്ട്. 

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

world

Post A Comment: