ചങ്ങനാശേരി: അബദ്ധത്തിൽ കിണറ്റിൽവീണ വയോധികയെ മണിക്കൂറുകൾക്ക് ശേഷം രക്ഷപെടുത്തി. കോട്ടയം ചങ്ങനാശേരി മാമൂട് കുടമുക്ക് വേലംപറമ്പിൽ ശാന്തയാണ് അത്ഭുതകമായി രക്ഷപെട്ടത്.
രാത്രിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ ഇവർ മോട്ടോറിന്റെ പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്നു. പുലർച്ചെ നാലിനാണ് വീട്ടുകാർ സംഭവം അറിയുന്നത്. ഒടുവിൽ അഗ്നിശമന സേന എത്തിയാണ് രക്ഷപ്പെടുത്തിയത്.
ഏകദേശം 30 അടി താഴ്ചയും 15 അടി വെള്ളം ഉള്ളതുമായ കിണറ്റിലാണ് ശാന്ത വീണത്. ഉറക്കത്തിനിടയ്ക്ക് ഉണർന്ന വീട്ടുകാർ കതകു തുറന്നു കിടക്കുന്നതു കണ്ടു മുറി പരിശോധിച്ചപ്പോൾ ശാന്തയെ കണ്ടില്ല.
തുടർന്ന് പുറത്ത് നടത്തിയ തിരച്ചിലിലാണ് ആളെ കിണറിനുള്ളിൽ കണ്ടെത്തിയത്. മോട്ടോറിന്റെ പൈപ്പിൽ പിടിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു ഇവരുണ്ടായിരുന്നത്. തുടർന്ന് അഗ്നിശമന സേനയെ വിളിച്ചുവരുത്തി രക്ഷപ്പെടുത്തുകയായിരുന്നു. വീഴ്ചയിൽ ശാന്തയ്ക്ക് കാര്യമായി പരുക്കേറ്റിട്ടില്ല.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: