www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1906) Idukki (1839) Mostreaded (1617) Crime (1452) National (1230) Entertainment (847) Viral (442) world (440) Video (358) Health (207) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (22) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

തലകീഴായി മറിഞ്ഞ കാറിൽ ഒരു വയസുള്ള കുട്ടി

Share it:



ഇടുക്കി: ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഇടിച്ചു തെറിപ്പിച്ച കാർ തലകീഴായി മറിഞ്ഞു. തലകീഴായി മറിഞ്ഞ കാറിൽ ഒരു വയസുള്ള കുട്ടിയടക്കമുണ്ടായിരുന്നവർ. ഇടുക്കി വണ്ടിപ്പെരിയാർ 66-ാം മൈലിൽ ചൊവ്വ ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടം. പിഞ്ചു കുട്ടി അടക്കം അഞ്ച് പേർക്ക് അപകടത്തിൽ പരുക്കേറ്റു. 

തമിഴ്നാട്ടിലെ തേനിയിൽ നിന്നും വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ എതിരെ വന്ന ഓള്‍ട്ടോ കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ ഓൾട്ടോ കാർ റോഡിനു വശത്തേക്ക് തലകീഴായി മറിഞ്ഞു. ഓൾട്ടോ കാറിനു പിന്നാലെ വന്ന മറ്റൊരു കാറിലും ഇടിച്ചാണ് അപകടമുണ്ടാക്കിയ കാർ നിന്നത്. 

വണ്ടിപെരിയാര്‍ എച്ച്.പി.സി സ്വദേശികളായ ഹക്കിം (38), സെഫിന(30) ഇവരുടെ ഒരു വയസുള്ള കുട്ടി, ഡ്രൈവർ സബീര്‍ (27) എന്നിവരാണ് തലകീഴായി മറിഞ്ഞ കാറിലുണ്ടായിരുന്നത്. ഇവർ പരുക്കുകളോടെ രക്ഷപെട്ടു. 

മറ്റൊരു വാഹനത്തിലുണ്ടായിരുന്ന വാളാഡി ശാന്തിനഗര്‍ സ്വദേശി ലക്ഷ്മി കുട്ടി (75)ക്കും പരുക്കേറ്റു. അപകടത്തെ തുടര്‍ന്ന് അര മണിക്കൂറോളം റോഡില്‍ ഗതാഗതം തടസപ്പെട്ടു. 

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


Share it:

Idukki

Post A Comment: