കൊച്ചി: പിറന്നാൾ ദിനത്തിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 16 കാരൻ മുങ്ങി മരിച്ചു. എറണാകുളം ചേരാനെല്ലൂർ പള്ളിക്കവല വിപി മരയ്ക്കാര്‍ റോഡില്‍ കല്ലറയ്ക്കല്‍ വീട്ടില്‍ മിലന്‍ ആണ് മരിച്ചത്.
കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ന് മിലന്‍റെ ജന്മദിനം ആയിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Post A Comment: